എയർ ഇന്ത്യാ എക്സ്പ്രസ് പുതുക്കിയ റൗണ്ട് ട്രിപ്പ് നിരക്കുകൾ പ്രഖ്യാപിച്ചു; തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്ക് നികുതിയടക്കം 650 ദിർഹം

പ്രവാസികൾക്ക് ആശ്വാസമായി പുതുക്കിയ റൗണ്ട് ട്രിപ്പ് നിരക്കുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യാ എക്സ്പ്രസ്.

എയർ ഇന്ത്യാ എക്സ്പ്രസ് പുതുക്കിയ റൗണ്ട് ട്രിപ്പ് നിരക്കുകൾ പ്രഖ്യാപിച്ചു;  തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്ക് നികുതിയടക്കം 650 ദിർഹം
airindia

പ്രവാസികൾക്ക് ആശ്വാസമായി പുതുക്കിയ റൗണ്ട് ട്രിപ്പ് നിരക്കുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യാ എക്സ്പ്രസ്. ഷാർജയിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്കും ദുബായിൽ നിന്ന് ബെംഗ്ലുരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമുള്ള യാത്രാ നിരക്കാണ് പ്രമോഷന്റെ ഭാഗമായി എയർ ഇന്ത്യാ എക്സ് പ്രസ് പുതുതായി പ്രഖ്യാപിച്ചത്.

മാർച്ച് ഒൻപതിന് മു‍ൻപ് ടിക്കറ്റെടുത്ത് 31നകം യാത്ര ചെയ്ത് രണ്ട് മാസത്തിനുള്ളിൽ തിരിച്ചുവരുന്നവർക്കാണ് നിരക്കിളവ് ബാധകമാവുക. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്ക് നികുതിയടക്കം 650 ദിർഹമാണ് പുതിയ നിരക്ക്. ചെന്നൈയിലേയ്ക്ക് 750, ബെംഗ്ലുരുവിലേയ്ക്ക് 900 ദിർഹവുമാണ് പുതിയ നിരക്ക്. അതോടൊപ്പം തന്നെ ബെംഗ്ലുരു ഒഴികെയുള്ള യാത്രക്കാർക്ക് 40 കി.ഗ്രാം ബഗേജ് അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് ട്രാവൽ ഏജൻസിയുമായി ബന്ധപ്പെടണമെന്ന് എയർ ഇന്ത്യാ യുഎഇ സെയിൽസ് മാനേജർ ഡൊണാൾഡ് മെൻഡസ് അറിയിച്ചു.

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി