ഭുവനേശ്വറില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര വിമാനസര്‍വീസ് മലേഷ്യയിലേക്ക്

0

കൊലാലംപൂര്‍ : ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ഒറീസ്സയില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര വിമാനസര്‍വീസ് തുടങ്ങുന്നു. ആഴ്ചയില്‍ നാല് സര്‍വീസ് വീതം കൊലാലംപൂരിലേക്ക് നടത്തുവാന്‍ എയര്‍ ഏഷ്യ മുന്നോട്ടു വന്നതോടെയാണ് വര്‍ഷങ്ങളുടെ കാത്തിരിപ്പിനു വിരാമമാകുന്നത് .2013-ല്‍ അന്താരാഷ്ട്ര പദവി ലഭിച്ചെങ്കിലും വിമാന കമ്പനികളൊന്നും തന്നെ മുന്നോട്ടു വരാത്തത് ഒറീസ്സ സര്‍ക്കാരിനു തലവേദനയായി.അതുകൊണ്ട് വാറ്റ് ,അവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂല്‍ എന്നിവയില്‍ ഇളവുകള്‍ നല്‍കിയതോടെയാണ് എയര്‍ ഏഷ്യ സര്‍വീസ് നടത്തുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നത്.

വര്‍ധിച്ചുവരുന്ന ഒറീസ്സയില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം പുതിയ സര്‍വീസ് വിജയകരമാക്കുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിന്നുള്ളത്.നിലവില്‍ അഭ്യന്തര സര്‍വീസ് മാത്രമാണ് ബിജു പട്ന്നായിക്ക് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിവിധ എയര്‍ലൈന്‍സുകള്‍ നടത്തുന്നത് .