എയര്‍ ഏഷ്യ അമേരിക്കയിലേക്ക്,കൊച്ചിയില്‍ നിന്ന് ഹവായിയിലേക്ക് 13000 രൂപ മാത്രം

എയര്‍ ഏഷ്യ അമേരിക്കയിലേക്ക്,കൊച്ചിയില്‍ നിന്ന് ഹവായിയിലേക്ക് 13000 രൂപ മാത്രം
kochi-usa

കൊലാലംപൂര്‍ : ബജറ്റ് എയര്‍ലൈന്‍സ് എന്ന് പറഞ്ഞാല്‍ ഏഷ്യക്കാര്‍ക്ക് അത് എയര്‍ ഏഷ്യയാണ്.ഇനിമുതല്‍ അമേരിക്കന്‍ ജനതയുടെ മനസ്സിലേക്കും എയര്‍ ഏഷ്യ പറന്നിറങ്ങുകയാണ്.മലേഷ്യയില്‍ നിന്ന് ജൂണ്‍ മാസം മുതല്‍ ഹവായിയിലേക്ക് പ്രതിവാരം നാല് സര്‍വീസുകളാണ് എയര്‍ ഏഷ്യ ആരംഭിക്കുന്നത് .അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അനുമതി നല്‍കിയതോടെയാണ് പുതിയ സര്‍വീസ് പ്രാവര്‍ത്തികമാകുന്നത് .

8000 രൂപയുണ്ടെങ്കില്‍ മലേഷ്യയില്‍ നിന്ന് ഹവായിയിലെത്താന്‍ സാധിക്കും.ജപ്പാനിലെ ഒസാക വഴിയാണ് ഈ സര്‍വീസുകള്‍ നടത്തുക.നിലവില്‍ മലേഷ്യയിലെ ഒരു വിമാന കമ്പനികളും അമേരിക്കന്‍ സര്‍വീസ് നടത്തുന്നില്ല .കൊച്ചിയില്‍ നിന്ന് കൊലാലംപൂര്‍ വഴി ഈ സര്‍വീസ് ഉപയോഗപ്പെടുത്താന്‍ വേണ്ടത് വെറും 13000 രൂപ മാത്രമാണ്.അതായതു ഗള്‍ഫില്‍ പോകുന്ന തുകപോലും ആവശ്യമില്ലാതെ അമേരിക്കയിലെത്താം.മലേഷ്യയില്‍ നിന്ന് ഒസാക വഴി 16.5 മണിക്കൂറില്‍ ഹവായിയിലെത്താം.കൊറിയ ,ജപ്പാന്‍ ,ഫിലിപ്പൈന്‍സ്,ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഹവായിയിലേക്ക് സര്‍വീസുകള്‍ ഉണ്ടെങ്കിലും ഇന്ത്യ ,സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് നിലവില്‍ നേരിട്ടുള്ള സര്‍വീസുകള്‍ ലഭ്യമല്ല.എയര്‍ ഏഷ്യയുടെ വരവ് അമേരിക്കന്‍ വ്യോമയാന രംഗത്ത് വന്‍തരംഗം സൃഷ്ടിക്കുമെന്ന് തന്നെയാണ് വിദഗ്ദ്ധന്മാര്‍ പറയുന്നത് .

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ