ലോകത്തിലെ തന്നെ ചെലവു കുറഞ്ഞ വിമാനകമ്പനികളില്‍ ഒന്നായ എയര്‍ ഏഷ്യ, ഫ്ലൈറ്റുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സൗജന്യ-ട്രയല്‍ ആരംഭിച്ചു. തെരഞ്ഞെടുത്ത ഫ്ലൈറ്റുകളില്‍ ആദ്യത്തെ 60 യാത്രക്കാര്‍ക്ക് ഈ സൗജന്യ സേവനം, പരീക്ഷണ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ അവസാനം വരെ ലഭ്യമാവും. ഇന്‍സ്റ്റന്റ് മെസ്സേജിംഗ് , ഇമെയില്‍, സ്ട്രീമിംഗ് തുടങ്ങിയ സേവനങ്ങള്‍ പിന്നീട് ലഭ്യമാക്കുമെന്ന് കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പക്ഷെ അധികം സന്തോഷിക്കാന്‍ വകുപ്പില്ല, സൗജന്യസേവനം വെറും 1 എംബി മാത്രമാണ്. എങ്കിലും ഈ വര്‍ഷാവസാനത്തോടെ പൂര്‍ണ്ണമായും വൈഫൈ സേവനങ്ങള്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാവും.