കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാമെന്ന് എയര്‍ ഇന്ത്യ
നെടുമ്പാശേരി വിമാനത്താവളം അടച്ചതോടെ നിരവധി പ്രവാസികളായിരുന്നു ബുദ്ധിമുട്ടിലായത്. ഇതോടെ നിശ്ചയിച്ചിരുന്ന സേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ.
നെടുമ്പാശേരി വിമാനത്താവളം അടച്ചതോടെ നിരവധി പ്രവാസികളായിരുന്നു ബുദ്ധിമുട്ടിലായത്. ഇതോടെ നിശ്ചയിച്ചിരുന്ന സേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിശദമാക്കി.
ഈ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും എയര്‍ ഇന്ത്യ വിശദമാക്കി. തിരുവനന്തപുരം, കോഴിക്കോട് , കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടാനും ഇവിടേക്ക് എത്തിച്ചേരുന്നതിനും യാത്രക്കാര്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. യാത്രകള്‍ റദ്ദാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.
സെക്ടറുകള്‍ മാറുന്നതിനുള്ള സേവനം തികച്ചും സൗജന്യമായിരിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. 92 സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ദുബായിലേക്കുള്ളത്. ഓണക്കാലം പരിഗണിച്ച് നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത മലയാളികള്‍ക്കാണ് തീരുമാനം സഹായകരമാവുക.