യന്ത്രത്തകരാറു മൂലം 50 മിനിട്ടുകൾക്ക് മുൻപ് ദുബായിലേക്ക് പോയ വിമാനം തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചിറക്കി .എയർ ഇന്ത്യ ഐ.എക്സ്. 539 വിമാനം ആണ് ഓട്ടോ പൈലറ്റ് സംവിധാനം പ്രവർത്തിക്കാത്തതിനാൽ തിരിച്ചിറക്കിയത് .
വെകിട്ട് 5.55ന് പുറപ്പെട്ട വിമാനത്തിനാണ് തകരാര്‍ ഉണ്ടായത് . ഇന്ധനം കുറയ്ക്കുന്നതിന് വേണ്ടി വിമാനം ഏറെ നേരം എയര്‍പോര്‍ട്ടിന് മുകളില്‍ വട്ടമിട്ട് പറന്നു.എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 539 വിമാനത്തിനാണ് യാത്രക്കിടെ സാങ്കേതിക തകരാര്‍. പറന്ന് 20 മിനിറ്റ് കഴിഞ്ഞപ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചുപറന്നെങ്കിലും ഇന്ധനം കൂടുതലുള്ള സമയത്ത് ലാന്‍ഡിങ് അപകടമുണ്ടാക്കുമെന്നതിനാല്‍ വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വിമാനം സുരക്ഷിതമായി തിരിച്ചറിക്കിയതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.