നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു; വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറിയതാണ് വിമാനത്താവളം അടയ്ക്കുന്നതിലേക്കു കാര്യങ്ങളെത്തിച്ചത്.

നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു; വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു
airport

നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറിയതാണ് വിമാനത്താവളം അടയ്ക്കുന്നതിലേക്കു കാര്യങ്ങളെത്തിച്ചത്. വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയിലാണു കാര്യങ്ങളെന്ന് അധികൃതർ അറിയിച്ചു.

നേരത്തെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങള്‍ ഉച്ചയ്ക്കു രണ്ടുവരെയാണ് നിർത്തിവച്ചിരുന്നത്.
ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് മുൻകരുതലിന്റെ ഭാഗമായും നെടുമ്പാശേരി വിമാനത്താവളം അടച്ചിരുന്നു. അതേസമയം, വിമാനത്താവളത്തിൽ കൺട്രോൾ റൂംം തുറന്നു: 0484 – 3053500, 2610094.

വഴി തിരിച്ചുവിട്ട വിമാനങ്ങൾ:

∙ എയർഇന്ത്യ ജിദ്ദ മുംബൈക്ക്
∙ ജെറ്റ് ദോഹ ബെംഗളൂരുവിലേക്ക്
∙ ഇൻഡിഗോ ദുബായ് ബെംഗളൂരുവിലേക്ക്
∙ എയർഇന്ത്യ എക്സ്പ്രസിന്റെ എല്ലാ വിമാനങ്ങളും തിരുവനന്തപുരത്തുനിന്ന് സർവീസ് നടത്തും

Read more

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ