15 ദിവസത്തെ ഇടവേളയ്ക്ക് ശേഷം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി

പ്രളയം മൂലം  അടച്ച നെടുമ്പാശേരി വിമാനത്താവളം 15 ദിവസത്തിന് ശേഷം തുറന്നു. ഉച്ചയ്ക്ക് 2.05നാണ് ആദ്യ വിമാനമിറങ്ങിയത്. ഇൻഡിഗോയുടെ ബംഗളൂരുവിൽ നിന്നുള്ള വിമാനമായിരുന്നു ഇത്.

15 ദിവസത്തെ ഇടവേളയ്ക്ക് ശേഷം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി
airport-nedumbassery.jpg.image.784.410

പ്രളയം മൂലം  അടച്ച നെടുമ്പാശേരി വിമാനത്താവളം 15 ദിവസത്തിന് ശേഷം തുറന്നു. ഉച്ചയ്ക്ക് 2.05നാണ് ആദ്യ വിമാനമിറങ്ങിയത്. ഇൻഡിഗോയുടെ ബംഗളൂരുവിൽ നിന്നുള്ള വിമാനമായിരുന്നു ഇത്. എയർ ഇന്ത്യയും ജെറ്റ് എയർവേയിസും ഇൻഡിഗോയും അടക്കമുള്ള 32 വിമാന സർവീസുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ നെടുമ്പാശ്ശേരി പുർണ്ണ തോതിൽ പ്രവർത്തനം വീണ്ടും പുനരാരംഭിക്കുകയാണ്.

പ്രളയത്തെത്തുടർന്ന് ഓഗസ്റ്റ് 14 മുതലായിരുന്നു അടച്ചത്. വിമാനത്താവളം അടച്ചതിനെത്തുടർന്ന് സൈനീക വിമാനത്താവളം പ്രവർത്തനക്ഷമമാക്കിയിരുന്നു. ഓഗസ്റ്റ് 14 മുതൽ 18 വരെ എന്ന് ആദ്യം പ്രഖ്യാപിക്കുകയും പിന്നീട് അത് 26നാക്കുകയും പിന്നീട് അത് വീണ്ടും മാറ്റി 29ന് തുറക്കുകയുമായിരുന്നു. പ്രളയത്തെ തുടർന്ന് വിമാനത്താവളത്തിൽ ആകെ വെള്ളം കയറിയിരുന്നു. ഏറെ നാശവും ഉണ്ടായി. ഇതെല്ലാം അതിവേഗം മറികടന്നാണ് കൊച്ചിയിൽ വീണ്ടും വിമാനം ഇറങ്ങുന്നത്. ഏകദേശം 220 കോടിയുടെ നാശനഷ്ടമാണ് പ്രളയം നെടുമ്പാശേരിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനുണ്ടാക്കിയത്.

Read more

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകമാസം ആരോഗ്യസംരക്ഷണത്തിന്റെ കാലമായാണ് കേരളത്തിൽ പൊതുവെ കണക്കാക്കപ്പെടുന്നത്. മഴ ശക്തമാകുന്നതോടെ കാലാവസ്ഥയിലെ മാറ്റങ്ങൾ ശരീരത്തെ ബാ

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാന മുൻകരുതലുകൾ പുറപ്പെടുവിച്ച് അഗ്നിശമനസേന. നാളെ

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

സംസ്ഥാനത്ത് മഴക്കാലം സജീവമായതോടെ സാംക്രമിക രോഗങ്ങളും പടരുന്നു. കൊതുക് പരത്തുന്ന രോഗങ്ങളും ജലജന്യ രോഗങ്ങളും ഒരുപോലെ വെല്ലുവിളിയാകുന്ന പശ്

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ്