യുദ്ധവിമാനമായ മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെ പരിചയപെടാം .പേര് ആയിഷ അസീസ്,സ്വദേശം കാശ്മീര്‍ . മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡ് നേടാനൊരുങ്ങുകയാണ്ആയിഷ .
റഷ്യയിലെ സോകുള്‍ എയര്‍ ബേസില്‍ നിന്നാണ് ആയിഷ മിഗ് വിമാനം പറത്തുക. കഴിഞ്ഞ ആഴ്ചയാണ് ആയിഷക്ക് കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് ലഭിച്ചത്. ശബ്ദവേഗത്തെ മറികടന്ന് ജെറ്റ് വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വനിതയെന്ന പദവിയും 21 കാരിയായ ആയിഷ ഇതോടെ സ്വന്തമാക്കും.ബോംബെ ഫ്ലെയിങ് ക്ലബില്‍ നിന്ന് 16 ാം വയസിലാണ് ആയിഷ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നേടിയത്. നാസയില്‍ നിന്ന് രണ്ട് മാസത്തെ പരിശീലനം ലഭിച്ചു. നാസ പരിശീലനത്തിനായി തെരഞ്ഞെടുത്ത മൂന്ന് ഇന്ത്യക്കാരില്‍ ഒരാളായിരുന്നു ആയിഷ.കശ്മീരിലെ ബാരാമുല്ല സ്വദേശിയാണ് ആയിഷയുടെ മാതാവ്. പിതാവ് മുംബൈ സ്വദേശിയും.