ന്യൂഡൽഹി: പശ്ചിമബംഗാളിൽ സമരംചെയ്യുന്ന ഡോക്ടർമാർക്കു പിന്തുണയേകി തിങ്കളാഴ്ച രാജ്യമെമ്പാടുമുള്ള ഡോക്ടർമാ പണിമുടക്ക് തുടങ്ങി.രാവിലെ ആറുമുതൽ ചൊവ്വാഴ്ച രാവിലെ ആറു വരെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) ആഹ്വാനം ചെയ്ത പണിമുടക്ക്.
ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമണങ്ങള്‍ തടയുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശിയ പണിമുടക്ക്. അതേസമയം, എയിംസ് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറി.
ജൂണ്‍ പത്തുമുതല്‍ ബംഗാളിലെ ഡോക്ടര്‍മാര്‍ തുടങ്ങിയ സമരം ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം സര്‍ക്കാര്‍ തള്ളിയതായാണ് സൂചന.
കേരളത്തിൽ ഡോക്ടർമാരും സമരത്തിൽ പങ്കാളികളാവും. കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ രാവിലെ പത്തുവരെ ഒ.പി. ബഹിഷ്കരിക്കും. കെ.ജി.എസ്.ഡി.എ.യുടെ നേതൃത്വത്തിൽ സ്പെഷ്യാലിറ്റി ഡോക്ടർമാർ ഒ.പി.യിൽനിന്നു വിട്ടുനിൽക്കും..
അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി സംസ്ഥാനത്തും ഡോക്ടർമാരുടെ പണിമുടക്ക് തുടങ്ങി. പശ്ചിമ ബംഗാളിൽ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഐ എം എ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്റെ ഭാഗമായാണ് സമരം. സ്വകാര്യ ആശുപത്രികളിൽ നാളെ രാവിലെ ആറു മണി വരെ ഒ പി പ്രവർത്തിക്കില്ല. ഐ സി യു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും.
സർക്കാർ ആശുപത്രികളിൽ രാവിലെ എട്ടു മുതൽ 10 വരെ ഒ പി മുടങ്ങും. മെഡിക്കൽ കോളജുകളിൽ 10 മുതൽ 11 വരെ ഡോക്ടർമാർ പണിമുടക്കും. അതേസമയം ആർ സി സി യിൽ സമരം ഉണ്ടാകില്ല.സംസ്ഥാനത്ത് ദന്ത ആശുപത്രികളും അടച്ചിടും. സർക്കാർ ഡോക്ടർമാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല.