'അറപ്പ് തോന്നുന്നു'; ലണ്ടന്‍ ട്യൂബിലിരുന്ന് ചോറ് കഴിച്ചു, ഇന്ത്യക്കാരിക്ക് നേരെ അധിക്ഷേപം

'അറപ്പ് തോന്നുന്നു'; ലണ്ടന്‍ ട്യൂബിലിരുന്ന് ചോറ് കഴിച്ചു, ഇന്ത്യക്കാരിക്ക് നേരെ അധിക്ഷേപം
eating

ലണ്ടൻ: ട്യൂബിൽ ഭക്ഷണം കഴിച്ച ഇന്ത്യക്കാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഫോണിൽ സംസാരിച്ചുകൊണ്ട് ചോറ് കഴിക്കുന്ന യുവതിയാണ് ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് യുവതിയെ അധിക്ഷേപിക്കുന്ന രീതിയിൽ കമന്റ് ചെയ്തത്.

കണ്ടിട്ട് അറപ്പ് തോന്നുന്നുവെന്നും എത്ര മോശം രാജ്യത്ത് നിന്നാണ് ഇവർ വരുന്നതെന്നും നിലവാരമില്ലെന്നും ചിലർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. സ്പൂണും ഫോർക്കും ഉപയോഗിക്കാതെ കൈ കൊണ്ട് ഭക്ഷണം കഴിക്കുന്ന യുവതിക്ക് വൃത്തിയില്ലെന്നും ചിലർ പറയുന്നു. മറ്റ് യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിനും ആളുകൾ ഇവരെ വിമർശിക്കുന്നുണ്ട്.

ഇന്ത്യയെപ്പോലെ ബ്രിട്ടനേയും ഈ കുടിയേറ്റക്കാർ മൂന്നാം ലോക രാജ്യമാക്കുകയാണെന്നും കമന്റുകളുണ്ട്. ഇത് അടുക്കളയല്ലെന്നും പൊതുഗതാഗതമാണെന്നും ഇവരെയെല്ലാം തിരികെ നാട്ടിലേക്ക് അയക്കേണ്ട സമയമായിട്ടുണ്ടെന്നും ഒരാൾ കമന്റ് ചെയ്തു.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ