എനിക്ക് കുഞ്ഞിനെ വേണം; കുഞ്ഞിന്റെ അമ്മയെ വേണ്ട: സൽമാൻ ഖാൻ

എനിക്ക് കുഞ്ഞിനെ വേണം; കുഞ്ഞിന്റെ  അമ്മയെ വേണ്ട: സൽമാൻ ഖാൻ
SALMAN-KHAN

ബോളിവുഡ്  പ്രേക്ഷകരുടെ ആരാധന മൂർത്തിയായ സൽമാൻ ഖാൻ അച്ഛനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ആശ്ചര്യത്തോടെയാണ് ആരാധകര്‍ വരവേറ്റത്.ബോളിവുഡിന്റെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായ  ഇദ്ദേഹം  വാടക ഗര്‍ഭധാരണത്തിലൂടെയാണ് അച്ഛനാകാന്‍ ഒരുങ്ങുന്നത്. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് താരം അച്ഛനാകാനുള്ള ഒരുക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

തനിക്കൊരു കുഞ്ഞ് വേണമെന്നും എന്നാല്‍ അമ്മയെ ആവശ്യമില്ലെന്നും സല്‍മാന്‍ അഭിമുഖത്തിനിടെ  വ്യക്തമാക്കി.  ഒരു വിവാഹ ജീവിതത്തെ കുറിച്ച് താൻ ആലോചിക്കുന്നില്ലെന്നും താരം പറ‍‍ഞ്ഞു. എനിക്ക് കുഞ്ഞുങ്ങളെ വേണം, എന്നാല്‍ കുഞ്ഞിനൊപ്പം അമ്മയും ഉണ്ടാവും, എനിക്ക് അമ്മയെ വേണ്ട, പക്ഷേ ആ കുഞ്ഞുങ്ങള്‍ക്ക് വേണം താനും. എന്നാല്‍ അവരെ നോക്കാന്‍ ഒരു ഗ്രാമം തന്നെ എന്നോടൊപ്പമുണ്ട്. ചിലപ്പോള്‍ എല്ലാവര്‍ക്കും ജയിക്കാനും തോല്‍ക്കാനുമുള്ള അവസരം നല്‍കാന്‍ എനിക്കാവും"-താരം പറയുന്നു.

സല്‍മാന്‍ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന തരത്തില്‍ പലകുറി വാര്‍ത്തകള്‍ പ്രചരിക്കുകയും താരം തന്നെ അതൊക്കെ നിഷേധിക്കുകയും ചെയ്തതാണ്തന്റെ ജീവിതത്തിൽ ഒരു വിവാഹമുണ്ടെങ്കിൽ അത്  കുട്ടികൾക്ക് വേണ്ടി മാത്രമായിരിക്കുമെന്നും സല്‍മാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.അതിനിടയ്ക്കാണ് താരം വാടക ഗര്‍ഭധാരണത്തിലൂടെ അച്ഛനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വരുന്നത്.

Read more

"ഷാഹിദിന്‍റെ കഥാപാത്രം എന്‍റെ അച്ഛൻ തന്നെ, സിനിമയാക്കിയത് അനുവാദമില്ലാതെ'; രണ്ട് കോടി ആവശ്യപ്പെട്ട ഹുസൈൻ ഉസ്താരയുടെ മകൾ

"ഷാഹിദിന്‍റെ കഥാപാത്രം എന്‍റെ അച്ഛൻ തന്നെ, സിനിമയാക്കിയത് അനുവാദമില്ലാതെ'; രണ്ട് കോടി ആവശ്യപ്പെട്ട ഹുസൈൻ ഉസ്താരയുടെ മകൾ

വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് ഷാഹിദ് കപൂർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഓ റോമിയോ അധോലോക നായകന്‍റെ കഥയാണ്. ചിത്രത്തിന്‍റെ

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കൻ കുടിയേറ്റക്കാ‍‍‍‍‍‍‍‍‍‍‍‍‍‍ർക്ക് വൻ തിരിച്ചടി. 75 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള കുടിയേറ്റ വിസ പ്രോസസ്സിംഗ് യുഎസ് താ