വാട്‌സ്ആപ്പിന് ഒരു എതിരാളി വരുന്നു ,പേര് ‘അലോ’

0

വാട്‌സ്ആപ്പിന് ഭീഷണിയാത്യി ഒരു ഒരുഗ്രന്‍ എതിരാളി വരുന്നു .ഗൂഗിള്‍ കുടുംബത്തില്‍ നിന്നുള്ള ആപ്പിന്റെ പേര് ‘ആലോ ‘എന്നാണ് .ലക്‌ഷ്യം മറ്റൊന്നുമല്ല , ലക്ഷ്യം വാട്‌സ്ആപ്പിനെ തകര്‍ക്കുക തന്നെ.

വാട്ട്‌സ്ആപ്പ്‌ പോലെ തന്നെ ഫോണ്‍ നമ്പര്‍ അധിഷ്ഠിതമായിട്ടാണ് അലോ പ്രവര്‍ത്തിക്കുക. കഴിഞ്ഞ വാരമാണ് ഗൂഗിള്‍ ഡുവോയ്ക്ക് സമാനമാണ് ആപ്പ് ഇന്റര്‍ഫേസ് അവതരിപ്പിച്ചത്.ഫീച്ചറുകളിലാണ് ഇരു ആപ്പുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. വോയ്‌സ് മെസേജ്, സ്മാര്‍ട്ട് റിപ്ലേ, വിസ്പര്‍, ഷൗട്ട് തുടങ്ങിയ ഫീച്ചറുകളാണ് ‘അലോ’യുടെ പ്രധാന സവിശേഷത. യൂസര്‍മാരുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ മൂന്നാമതൊരാളുടെ നുഴഞ്ഞുകയറ്റം തടയുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനവും ആപ്പിനൊപ്പമുണ്ട്.

ഫോട്ടോകള്‍, വീഡിയോകള്‍, ലൊക്കേഷന്‍ എന്നിവ അതിവേഗം കൈമാറാനും സൗകര്യമുണ്ട്. യൂട്യൂബ് വീഡിയോ ഷെയര്‍ ചെയ്യാനും സംഭാഷണങ്ങള്‍ തര്‍ജ്ജമ ചെയ്യാനും ഫോട്ടോകള്‍ ആപ്പില്‍ എഡിറ്റ് ചെയ്യാനും ഇഷ്ടമുള്ള മീഡിയാ പ്ലേയര്‍ തുറന്ന വീഡിയോകള്‍ ആസ്വദിക്കാനും സാധിക്കും.

സ്‌നാപ്പ്ചാറ്റിലേത് പോലെ സംഭാഷണങ്ങള്‍ അപ്രത്യക്ഷമാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ഫയലുകള്‍ വേഗത്തില്‍ അയക്കാന്‍ കംപ്രസ് ചെയ്യാനുള്ള സംവിധാനമുണ്ട്. ആവശ്യമെങ്കില്‍ ചാറ്റിന്റെ എക്‌സപറേഷന്‍ തീയതി യൂസര്‍ക്ക് തീരുമാനിക്കാം.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ‘അലോ’ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ശബ്ദ സന്ദേശങ്ങള്‍ക്ക് അക്ഷരങ്ങളിലൂടെ മറുപടി നല്‍കാം. വാട്‌സ്ആപ്പിലെ പോലെ ഓഡിയോ ഫയലുകള്‍ പങ്കുവെക്കാന്‍ ആകില്ലെന്നതാണ് ഒരു ന്യൂനത. ഗൂഗിളിന്റെ സഹായം എന്തിനും ആവശ്യപ്പെടാവുന്ന സ്മാര്‍ട്ട് ആന്‍സര്‍ സംവിധാനവും ‘അലോ’യിലുണ്ട്. എന്തായാലും വരും നാളുകളില്‍  വാട്‌സ്ആപ്പ് -ആലോ പോരാട്ടം തന്നെ നടക്കും എന്നതില്‍ സംശയമില്ല .