എനിക്ക് ഇഷ്ടമുള്ളത് ഞാൻ ധരിക്കുന്നു; കാസയ്ക്ക് മറുപടിയായി അമല പോൾ

Share

താരത്തിന്റെ പുതിയ ചലച്ചിത്രമായ 'ലെവൽ ക്രോസിന്റെ' പ്രചരണത്തിനായി ഒരു സ്വകാര്യ കോളേജിൽ എത്തിയ നടി അമല പോളിനെതിരെ വൻ വിമർശനവുമായാണ് കാസ സംഘടന രംഗത്തെത്തിയത്. താരത്തിന്റെ വസ്ത്രധാരണയും, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിനും പിന്നാലെയാണ് വിമർശനം.

ക്രിസ്ത്യാനിയായ അമല വൈദികര്‍ വേദിയിലിരിക്കുമ്പോള്‍ ഈ രീതിയില്‍ വസ്ത്രം ധരിച്ച് വരരുതായിരുന്നുവെന്നും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ഉപദേശിച്ചിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്, ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ ഞാൻ കരുതുന്നില്ല.

ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, അവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷെ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അതിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല’, അമല പോൾ പറഞ്ഞു. നവമാധ്യമങ്ങളിലെ ചില ഉപദേശങ്ങൾക്കും ക്രിസ്ത്യൻ സംഘടനയായ കാസയുടെ വിമർശനത്തിനുമെതിരെയാണ് ഇപ്പോൾ നടി പ്രതികരിച്ചത്.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്