ബാലിയിലെ അവധിക്കാല ചിത്രങ്ങൾ പങ്കുവച്ച് അമല പോൾ

ബാലിയിലെ അവധിക്കാല ചിത്രങ്ങൾ പങ്കുവച്ച് അമല പോൾ
image

സിനിമാത്തിരക്കുകള്‍ക്ക് ഇടവേള നല്‍കി ബാലിയില്‍ അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കയാണ് നടി അമല പോൾ. എന്നാല്‍ പുതിയ ചിത്രങ്ങള്‍ക്ക് പ്രശംസകള്‍ക്കൊപ്പം വിമര്‍ശനങ്ങളും ഉയരുകയാണ്. നിറയെ പൂക്കള്‍ നിറച്ച ബാത്ത്ടബ്ബില്‍ ടോപ്‌ലെസ്‌ ആയി നില്‍ക്കുന്ന ചിത്രമാണ് അമല പങ്കുവച്ചത്.

https://www.instagram.com/p/B4hsimhD8Mi/?utm_source=ig_web_copy_link

അടുത്തിടെയായിരുന്നു താരത്തിന്‍റെ 29 -ാം ജന്മദിനം. ബാലിയിലായിരുന്നു നടിയുടെ ജന്മദിനാഘോഷം. ബാലിയിലെ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് അമല ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ആടൈ എന്ന തമിഴ് ചിത്രത്തിലായിരുന്നു അമല ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

ആടൈ എന്ന ചിത്രത്തിന് വേണ്ടി നഗ്നയായി അഭിനയിച്ചതിന് താരം രൂക്ഷവിമര്‍ശനം നേരിട്ടിരുന്നു. അതിന് പിന്നാലെയാണ് ഈ ചിത്രങ്ങളും ചര്‍ച്ചയാകുന്നത്. മലയാളത്തിലൂടെ സിനിമയിലെത്തിയ അമല പോൾ തമിഴിലും തെലുങ്കിലുമാണ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളത്.

സിനിമ കൂടാതെ വെബ് സീരിസുകളുടെ ലോകത്തേക്കും ചുവടുവച്ചിരിക്കുകയാണ് നടി അമല പോളിപ്പോൾ. ലസ്റ്റ് സ്റ്റോറീസിന്‍റെ തെലുങ്ക് റീമേക്കിലാണ് അമല അഭിനയിക്കുന്നത്. വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന അതോ അന്ത പറവൈ പോല്‍, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതം എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു