സാങ്കേതികമായി അധിവേഗം വളരുകയാണ് ലോകം ഇന്ന്. മുക്കിലും മൂലയിലും വികസനം എത്തി .എന്നാല്‍ ഇതൊന്നും ഏഴയലത്ത് പോലും എത്തിപെടാത്ത ഒരു ജനവിഭാഗം ഇന്നും ഈ ലോകത്ത് ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ?എന്നാല്‍ അങ്ങനെ ഒരു ജനവിഭാഗം ഉണ്ട് അങ്ങ് ആമസോണ്‍ മഴക്കാടുകളില്‍.
ആധുനികതയുടെ കൃത്രിമത്വം ഇല്ലാതെ പൂര്‍ണ്ണമായും പ്രകൃതിയുമായി ലയിച്ചു കഴിയുന്ന ഗോത്രസമൂഹം ആണ് ഇപ്പോള്‍ ലോകത്തിനു മുന്നില്‍ ക്യാമറ കണ്ണുകളിലൂടെ പതിഞ്ഞിരിക്കുന്നത്.ലോകവുമായി ഇടപഴകാത്ത ആമസോണ്‍ കാടുകള്‍ക്കുള്ളിലാണ് ഇത്തരത്തില്‍ ഒരു ജനസമൂഹത്തെ കണ്ടെത്തിയത്.പെറുവിയന്‍ അതിര്‍ത്തിക്ക് സമീപമുള്ള ബ്രസീലിയന്‍ മഴക്കാടുകളുടെ ഉള്ളിലാണ് ഈ ഗോത്രസമൂഹം ജീവിക്കുന്നത്. ഈ മാസം ആദ്യം ഈ പ്രദേശത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നപ്പോള്‍ പലരും ഭയന്ന് തങ്ങളുടെ കുടിലുകളില്‍ അഭയം തേടി. എന്നാല്‍ ധൈര്യം സംഭരിച്ച ചിലര്‍ പുറത്തെത്തി ഹെലികോപ്റ്ററിന് നേരെ അമ്പെയ്തു. ഫോട്ടോഗ്രാഫര്‍ റിക്കാര്‍ഡോ സ്റ്റക്കര്‍ട്ടാണ് ഈ സമൂഹത്തിന്റെ ചിത്രം പകര്‍ത്തിയിരിക്കുന്നത്. നേരത്തേ 2008 ലും 2010 ലും ഈ സമൂഹവുമായി ബന്ധപ്പെട്ട് വിവരം പുറത്തു വന്നിരുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പോലും പുറലോകവുമായി ഒരു ബന്ധവും പുലര്‍ത്താത്ത ഇവര്‍ അമ്പും വില്ലൂം ഉപയോഗിച്ച് വേട്ടയാടി ജീവിക്കുന്നവരാണ്.20,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പരമ്പരയായി കൈമാറി വന്ന രീതിയില്‍ തന്നെയുള്ള സംസ്‌ക്കാരമാണ് ഇപ്പോഴും ഇവര്‍ തുടരുന്നത്. കാര്യമായ രീതിയില്‍ ശരീരം മറയ്ക്കാതെ വസ്ത്രം ഭാഗികമായി മാത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഇവരുടെ ഭാഷ പോലും ലോകത്തിനു അറിയില്ല . ഏകദേശം 100 ലധികം വീടുകളിലായി 300 ലധികം പേരാണ് എവിടെ ഉള്ളതെന്നാണ് വിലയിരുത്തല്‍ .പുറം ലോകത്ത് നിന്നുള്ളവരെ ശത്രുക്കളെ പോലെയാണ് ഇവര്‍ കാണുന്നത് .തങ്ങളുടെ ഇടം വിട്ടു പുറ൦ലോകത്തെക്ക് വരാനും ഇവര്‍ ഒരിക്കലും ഇഷ്ടപെടാറില്ല.