പ്രധാനമന്ത്രിയുടെ ജന്മദിനം; മെഡിക്കൽ കോളജിന്റെ പേര് ‘നരേന്ദ്ര മോദി’ എന്നാക്കി നഗരസഭ

Share

അഹമ്മദാബാദിലെ എംഇടി മെഡിക്കൽ കോളജിന്റെ പേര് മാറ്റാൻ നിർദേശം നൽകി ന​ഗരസഭ. പ്രധാനമന്ത്രിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ‘നരേന്ദ്ര മോദി മെഡിക്കൽ കോളേജ്’ എന്ന പേരാണ് കോളജ് അധികൃതർ ന​ഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിക്ക് നൽകിയത്. ഇത് സംബന്ധിച്ച് ഇന്ന് ചേർന്ന സമിതി യോ​ഗത്തിൽ തീരുമാനമായി.

പി ജി കോഴ്സുകളാണ് മെഡിക്കൽ കോളജ് നൽകുന്നത്.സെപ്തംബർ 14ന് ചേർന്ന എഎംസി എക്സിക്യൂട്ടീവ് മീറ്റിങിൽ കോളജിന്റെ പേര് നരേന്ദ്ര മോദി കോളജ് എന്ന് മാറ്റാൻ ഐക്യകണ്ഠേനെ തീരുമാനിക്കുകയായിരുന്നു. ഇന്ന് ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റി മീറ്റിങിൽ കോളേജ് നൽകിയ പേര് അംഗീകരിക്കുകയും ചെയ്തു.

മണിന​ഗറിലെ എൽജി ആശുപത്രി കോമ്പൗണ്ടിലുളള മെഡിക്കൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് എംഇടി മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായിരുന്നു മണിനഗർ.

സെപ്തംബർ 17ന് ആണ് പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനം. നേരത്തെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ചീറ്റപ്പുലികളെ തുറന്നുവിടാൻ തീരുമാനമായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ എത്തിക്കുന്നത്.

Read more

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; തീരുമാനം ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; തീരുമാനം ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ശ്രീശാന്തിന്

‘ആരെയും വഞ്ചിച്ചിട്ടില്ല, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല’; അമ്മയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്ന് ശേത്വ മേനോൻ

‘ആരെയും വഞ്ചിച്ചിട്ടില്ല, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല’; അമ്മയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്ന് ശേത്വ മേനോൻ

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ. ആരെയും വഞ്ചിച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാതെ പടിയി

"വെർജിൻ ആകണം, പെൺസുഹൃത്തുക്കൾ വേണ്ട, പാചകം അറിയണം, 2 ലക്ഷം രൂപ വരുമാനം വേണം"; ഭാവി വരനെക്കുറിച്ചുള്ള സങ്കൽപം പങ്കു വച്ച് യുവതി

"വെർജിൻ ആകണം, പെൺസുഹൃത്തുക്കൾ വേണ്ട, പാചകം അറിയണം, 2 ലക്ഷം രൂപ വരുമാനം വേണം"; ഭാവി വരനെക്കുറിച്ചുള്ള സങ്കൽപം പങ്കു വച്ച് യുവതി

ഭാവി വരനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കു വച്ചു കൊണ്ടുള്ള യുവതിയുടെ പോസ്റ്റ് വൈറലാകുന്നു. വേദിക എന്ന എക്സ് ഹാൻഡിലിലൂടെയാണ്