മാസ്‌ക് ധരിച്ചില്ല: യാത്രക്കാരനെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് പുറത്താക്കി

Share

വാഷിങ്ങ്ടണ്‍: മാസ്‌ക്‌സ് ധരിക്കാത്തതിനെ തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരനെ പുറത്താക്കി. ബ്രാന്‍ഡണ്‍ സ്ട്രാക്കാ എന്നയാളെയാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. ബുധനാഴ്ചയാണ് സംഭവം. ന്യൂയോര്‍ക്കില്‍ നിന്ന് ഡാലസിലേക്കുള്ള യാത്രക്കിടെയാണ് നടപടി. കൊറോണ വൈറസ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ വിമാന കമ്പനിയുടെ പ്രോട്ടോക്കോള്‍ യാത്രക്കാരന്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി.

അമേരിക്കന്‍ എയര്‍ലൈന്‍സ് ഇയാളെ പിന്നീട് വിലക്കുകയും ചെയ്തു. ബ്രാന്‍ഡണ്‍ സ്ട്രാക്ക തന്നെയാണ് വിമാനക്കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്. പിന്നീട് വിമാനക്കമ്പനി ഇത് ശരിവെക്കുകയായിരുന്നു.

വിമാനത്തില്‍ കയറിയ യുവാവ് മാസ്‌ക് ധരിക്കാന്‍ തയ്യാറായില്ല. വിമാനത്തിലെ മറ്റു യാത്രക്കാരെല്ലാം മാസ്‌ക് ധരിച്ചിരുന്നു. ഇതോടെ വിമാന ജീവനക്കാര്‍ ഇദ്ദേഹത്തോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലുംഅയാൾ അത് അനുസരിച്ചില്ല. ഒടുവിൽ ജീവനക്കാരുമായി അഭിപ്രായവ്യത്യാസവും വാക്കുതർക്കവുമുണ്ടായതോടെ ഇയാളെ പുറത്താക്കുകയായിരുന്നു.

സംഭവം ശരിവെച്ചുകൊണ്ട് പിന്നീട് വിമാന കമ്പനി വിശദീകരണക്കുറിപ്പ് ഇറക്കി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ യാത്രക്കാരന്‍ തയ്യാറായില്ലെന്നും ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍അനുസരിച്ചില്ലെന്നും അതിനാല്‍ ഇയാളെ വിമാനത്തില്‍ നിന്നും വിലക്കുന്നുവെന്നുമായിരുന്നു വിമാന കമ്പനിയുടെ വിശദീകരണം.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്