ആരാണീ കശ്മീരി വധുവാകാൻ ഷിക്കാഗോയിൽ നിന്ന് പറന്നെത്തിയ ഡോക്ടർ ?

ആരാണീ കശ്മീരി വധുവാകാൻ ഷിക്കാഗോയിൽ നിന്ന് പറന്നെത്തിയ ഡോക്ടർ ?
paige-main

വിദേശികൾ നമ്മുടെ നാട്ടിൽ വന്ന് ഇന്ത്യൻ സംസ്കാരം അനുസരിച്ച് വിവാഹിതരാകുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുന്നു. കശ്മീരി വധുവിന്റെ ലുക്കിലുള്ള വിദേശവനിതയുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നുത്. ഷിക്കാഗോയിൽ നിന്നെത്തിയ ഡോ. പെയ്ജ് റെയ്‌ലി എന്ന വനിതയാണ് കശ്മീരി വധുവിന്റെ ലുക്കില്‍ സമൂഹമാധ്യമ ഉപയോക്താക്കളുടെ മനം കവരുന്നത്.

മനോഹരമായ മഞ്ഞ ലെഹങ്കയാണ് റെയ്‌ലിയുെട ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ പരമ്പരാഗത കശ്മീരി ആഭരണങ്ങളും സ്റ്റൈൽ ചെയ്തിരിക്കുന്നു. ജമ്മുവിലെ മേക്കപ്പ് ആർട്ടിസ്റ്റായ സബിഹ ബീഗമാണ് പൈജി റെയ്‌ലിയെ കശ്മീരി വധുവിനെ പോലെ അണിയിച്ചൊരുക്കിയത്. ‘വധുവായി ഒരുങ്ങിയിരിക്കുന്നത് പെയ്ജ് റെയ്‌ലി എന്ന വിദേശ വനിതയാണ്. ഇന്ത്യയിൽ തന്റെ മെഹന്തി ചടങ്ങിനൊരുങ്ങിയതാണ് പെയ്ജ് റെയ്‌ലി.’– എന്ന കുറിപ്പോടെയാണ് സബിഹ ബീഗം വിഡിയോ പങ്കുവച്ചത്.

മഞ്ഞ നിറത്തിലുള്ള ലെഹങ്കയ്‌ക്കൊപ്പം, ചോക്കറും ജുംകയും ഒരു നീളത്തിലുള്ള മരതക മാലയും അവർ ധരിച്ചിരുന്നു. കശ്മീരി പണ്ഡിറ്റ് സ്ത്രീകൾ വിവാഹിതരായ ദിവസം മുതൽ ധരിക്കുന്ന ഒരു പരമ്പരാഗത ആഭരണമായ കശ്മീരി ഡെജ്ഹൂറും ചെവിയിൽ അണിഞ്ഞിട്ടുണ്ട്. പെയ്ജിനെ ഒരുക്കിയ ശേഷം മേക്കപ്പ് ആർട്ടിസ്റ്റ് ലുക്ക് ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുന്നതും പുഞ്ചിരിച്ചു കൊണ്ട്, തനിക്ക് അത് വളരെ ഇഷ്ടമായെന്നും അവർ പറയുന്നതും വിഡിയോയിലുണ്ട്. ശ്മീർ വധുവായി അണിഞ്ഞൊരുങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇന്ത്യൻ ആചാരപ്രകാരം വിവാഹിതയാകാൻ സാധിച്ചത് ഭാഗ്യമാണെന്നും പെയ്ജ് റെയ്‌ലി പറഞ്ഞു.

Read more

‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും’; അമിത് ഷാ

‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും’; അമിത് ഷാ

നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രം ആണ് കമ്മ്യൂണിസ്

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല

റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിൻവാങ്ങുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാറിന് പിന്നാലെയാണ് നീക്കം. ഏപ്രി

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; ‘ആത്യന്തികമായി കര്‍ഷകരെ സഹായിക്കും’; വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; ‘ആത്യന്തികമായി കര്‍ഷകരെ സഹായിക്കും’; വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യ യുഎസ് വ്യാപാര കരാര്‍ ആത്യന്തികമായി കര്‍ഷകരെ സഹായിക്കുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍. യുഎസില്‍ നിന്ന് 500 ബില്യണ്‍ ഡോളര്‍ സാധനങ്