ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ

Share

ബോളിവുഡിലെ ഇതിഹാസ നായകന് ഇന്ന് 80-ാം പിറന്നാള്‍ അര്‍ധരാത്രി 12 മണിക്ക് അതിശയിപ്പിക്കുന്ന സമ്മാനങ്ങളുമായി ബച്ചന്‍റെ മുംബൈയിലെ വസതിയായ ജല്‍സയില്‍ ആശംസകളുമായി എത്തിയത് നിരവധി ആരാധകരാണ്. അഞ്ച് പതിറ്റാണ്ടിലേറെയായി ബച്ചന്‍ ബോളിവുഡില്‍ സജീവമാണ്. ബച്ചന്‍റെ പാരമ്പര്യം പ്രശംസനീയമാണ്, അദ്ദേഹത്തിന്‍റെ മകന്‍ അഭിഷേകും ഭാര്യ ജയയും ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബവും തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജ നടത്തിയിരുന്നു.

'തലമുറകളായി പ്രേക്ഷകരെ ആകര്‍ഷിക്കുകയും രസിപ്പിക്കുകയും ചെയ്ത നടന്‍' എന്ന അഭിസംബോധനയിലാണ് പ്രധാന മന്ത്രി നരേന്ദ്രമോദി ആശംസകളുമായി എത്തിയത്. "അമിതാഭ് ബച്ചന്‍ ജിക്ക് 80-ാം ജന്മദിനാശംസകള്‍ നേരുന്നു. തലമുറകളായി പ്രേക്ഷകരെ ആവേശഭരിതരാക്കുകയും രസിപ്പിക്കുകയും ചെയ്ത ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് അദ്ദേഹം. ദീര്‍ഘകാലം ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ'' എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

''ഇതിഹാസം…നമ്മുടെ മഹത്തായ ഇന്ത്യന്‍ ചലച്ചിത്ര സാഹോദര്യത്തിന്‍റെ ഒരു യഥാര്‍ത്ഥ വികാരവും സൂപ്പര്‍ഹീറോയും 80-ല്‍ പ്രവേശിക്കുന്നു, എന്‍റെ പ്രിയപ്പെട്ടവനും ബഹുമാന്യനുമായ അമിതാഭ് ജിക്ക് ജന്മദിനാശംസകള്‍'' എന്നാണ് തമിഴ് ഇതിഹാസ താരം രജനികാന്ത് ട്വിറ്ററില്‍ കുറിച്ചത്. നിരവധി പ്രമുഖതാരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. കൂടാതെ ലോകമെമ്പാടുമുള്ള ആരാധകരും സോഷ്യല്‍ മീഡിയ വഴി ആശംസകളുമായി എത്തിയിട്ടുണ്ട്.

Read more

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇസ്‌ലാമാബാദ്: അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ

എസ്‌സിഒ ഉച്ചകോടി: നരേന്ദ്ര മോദിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവം; വിമർശനം ശക്തമായതോടെ തിരുത്തുമായി പാക് പ്രധാനമന്ത്രി

എസ്‌സിഒ ഉച്ചകോടി: നരേന്ദ്ര മോദിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവം; വിമർശനം ശക്തമായതോടെ തിരുത്തുമായി പാക് പ്രധാനമന്ത്രി

ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ ഫോട്ടോ വിവാദമായതിന് പിന്നാലെ തിരുത്തലുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോ

ടിം കുക്ക് പടിയിറങ്ങി; ആപ്പിളിൻ്റെ പുതിയ സിഇഒയായി ജോൺ ടെർനസ്

ടിം കുക്ക് പടിയിറങ്ങി; ആപ്പിളിൻ്റെ പുതിയ സിഇഒയായി ജോൺ ടെർനസ്

കാലിഫോര്‍ണിയ: ആപ്പിളിൻ്റെ സിഇഒ തലപ്പത്തിൽ 15 വർഷം പൂർത്തിയാക്കിയ ടിം കുക്ക് പടിയിറങ്ങി. ജോൺ ടെർനസ് ആപ്പിളിൻ്റെ പുതിയ ചീഫ് എക്സി