എവിടെയാകും ഈ പിഞ്ചുമക്കള്‍ ?

ഈ ഓമാനകുഞ്ഞുങ്ങള്‍ ഇന്ന് എവിടെയാണെങ്കിലും ഇന്നവര്‍ അനുഭവിക്കുന്ന ദുരിതം അവര്‍ക്ക് നല്‍കിയത് സ്വന്തം അമ്മ തന്നെയാണ് .

എവിടെയാകും ഈ പിഞ്ചുമക്കള്‍ ?
kannur-aryan-amrutha

ഈ ഓമനകുഞ്ഞുങ്ങള്‍ ഇന്ന് എവിടെയാണെങ്കിലും ഇന്നവര്‍ അനുഭവിക്കുന്ന ദുരിതം അവര്‍ക്ക് നല്‍കിയത് സ്വന്തം അമ്മ തന്നെയാണ് . നൈമിഷികമായ സുഖങ്ങളില്‍ മനസ്സ് ചാഞ്ചാടുമ്പോള്‍ അതിന്റെ ദുരിതം ചിലപ്പോള്‍ പേറേണ്ടിവരിക ഇതുപോലെയുള്ള കുഞ്ഞുമക്കള്‍ ആണെന്ന് പറയാതെ വയ്യ .

ഇത് ആര്യനും അമൃതതയും .ഈ കുഞ്ഞുങ്ങളുടെ അമ്മയും അച്ഛനും ഇന്ന് ഈ ലോകത്തില്ല . അച്ഛനെ അമ്മയും കാമുകനും ചേര്‍ന്ന് കൊന്നു തള്ളി.കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ കാമുകന്‍ തന്നെ അമ്മയെയും കൊന്നു കിണറ്റില്‍ തള്ളി.നാലും അഞ്ചും വയസ്സുള്ള ഈ കുഞ്ഞുങ്ങളെ ആ ക്രൂരന്‍ കൊന്നില്ല പകരം എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ ബാംഗ്ലൂരില്‍ നിന്നും മുംബൈയിക്ക് പോയ ഏതോ ട്രെയിനില്‍ കയറ്റി വിട്ടു.ഇന്നവര്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല .ഈ ലോകത്തിന്റെ ഒരു കാപട്യവും അറിയാത്ത ആ കുഞ്ഞുങ്ങള്‍ എവിടെയെന്നു തേടുകയാണ് ഇപ്പോള്‍ പോലീസും .

’കൈകോര്‍ക്കാം ഈ കുരുന്നുകള്‍ക്കായി’ എന്ന പേരിലാണ് ആറ് വയസുള്ള  ആര്യന്‍റെയും നാല് വയസുള്ള  അമൃതയുടെയും ചിത്രവും കണ്ണൂര്‍ ഇരിട്ടി പോലീസിന്‍റെ ഫോണ്‍ നമ്പറുമുള്ള ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത് .കുട്ടികളെ കണ്ടെത്താന്‍ ബംഗളൂരുവില്‍ കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ സഹായം തേടിയതിന് പുറമെയാണ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് കണ്ണൂരില്‍ കുട്ടികളുടെ അമ്മ ശോഭയെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .ഇവര്‍ ബാംഗ്ലൂര്‍ സ്വദേശികള്‍ ആണ് .ശോഭയുടെ ഭര്‍ത്താവ് രാജുവിനെ ശോഭയും കാമുകന്‍ മഞ്ജൂനാഥും ചേര്‍ന്ന് 14 മാസങ്ങള്‍ക്ക് മുന്പാണ് കൊലപെടുത്തിയത് .ശോഭയുടെ മരണം കൊലയാണെന്ന് കണ്ടെത്തിയ പോലിസ് നടത്തിയ അന്വേഷണത്തില്‍ ആണ് ഭര്‍ത്താവിന്റെ കൊലയും പുറം ലോകം അറിഞ്ഞത് .പ്രതി മഞ്ജൂ നാഥ് ഇപ്പോള്‍ പോലിസ് കസ്റ്റഡിയില്‍ ആണ് .ഇയാള്‍ തന്നെയാണ് ശോഭയുടെ ഈ പിഞ്ചു മക്കളെ ഉപേക്ഷിക്കാന്‍ ട്രെയിനില്‍ കയറ്റി വിട്ടു  എന്ന് വെളിപെടുത്തിയതും .രണ്ടാഴ്ചയായി ഈ കുഞ്ഞുങ്ങളെ കാണാതായിട്ട് .എവിടെയാണെങ്കിലും അവര്‍ ഏതെങ്കിലും സുരക്ഷിത കരങ്ങളില്‍ എത്തിയിട്ടുണ്ടാകണേ എന്ന് മാത്രം നമ്മുക്ക് പ്രാര്‍ത്ഥിക്കാം .ഒപ്പം ഇവരെ കണ്ടെത്താന്‍ കൈകോര്‍ക്കാം .

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു