അച്ഛനാണ് എന്‍റെ എക്കാലത്തെയും ഹീറോ; പ്രണയിന്‍റെ ചിത്രത്തിനു മുമ്പിൽ അമൃതയും കുഞ്ഞും

അച്ഛനാണ് എന്‍റെ എക്കാലത്തെയും ഹീറോ; പ്രണയിന്‍റെ ചിത്രത്തിനു മുമ്പിൽ അമൃതയും കുഞ്ഞും
pranay-baby

തന്‍റെയും പ്രണയിന്‍റെയും കുഞ്ഞിനെ ലോകത്തിന് മുന്നിൽ കാട്ടി അമൃതവർഷിണി. തനിക്ക് കൂട്ടായി കുഞ്ഞെത്തിയെന്ന് അമൃതവർഷിണി പറയുമ്പോഴും ഈ ചിത്രം കണ്ടവരുടെയൊക്കെ ഉള്ളുന്നറിയാതെ പിടയും കാരണം ഈ സന്തോഷത്തിൽ ഇവർക്കൊപ്പം പങ്കുചേരാൻ പ്രണയ് ഇന്നീ ലോകത്തില്ല. ഇഷ്ടപ്പെട്ട പെണ്ണിനെ സ്വീകരിച്ചതിന്റെ പേരിൽ പ്രണയിനെ ചിലർ കൊലപ്പെടുത്തി.കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പ്രണയിനെ അമൃതയുടെ പിതാവ് മാരുതി റാവുവിന്റെ നിര്‍ദേശപ്രകാരം കൊലപ്പെടുത്തിയത്. ദളിത് യുവാവായ പ്രണയിനെ ഉന്നത ജാതിയില്‍പെട്ട അമൃത പ്രണയിച്ചതായിരുന്നു കൊലയെക്കുപിന്നിലുള്ള നീചമായ കാരണം. അമൃതയുടെ വീട്ടുകാർ എതിർത്തതോടെ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു. ഒരുമിച്ചു സന്തോഷപൂർവം ജീവിക്കുന്നതിനിടയിലാണ് കൊലപ്പെടുത്തിയത്.

ഇപ്പോൾ ഇതാ തന്റെ വിവാഹ വാർഷിക ദിനത്തിൽ  അമൃതയും കുഞ്ഞും പ്രണയ്യുടെ  ചിത്രത്തിനരികിൽ നിന്നുകൊണ്ടുള്ള  ഫോട്ടോ ലോകത്തെ മുഴുവൻ കാണിച്ചിരിക്കയാണ് അമൃത. എക്കാലവും ഓർക്കാൻ  പ്രണയ് തന്നിട്ടുപോയ തങ്ങളുടെ കുഞ്ഞിനെ ചേർത്ത് പിടിച്ച് അച്ഛനാണ് എന്‍റെ എക്കാലത്തെയും ഹീറോ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
മൂന്ന് മാസം ഗര്‍ഭിണിയായിരുന്ന അമൃതയ്‌ക്കൊപ്പം ആശുപത്രിയില്‍ നിന്ന് വരുമ്പോഴാണ് അക്രമി പുറകിലൂടെ  വന്ന് പ്രണയി‌നെ വെട്ടി കൊലപ്പെടുത്തിയത്.

Read more

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

ന്യൂ‍ഡൽഹി: ബംഗ്ലദേശ് പ്രിമിയർ ലീഗിൽ നിന്ന് തന്നെ പുറത്താക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്ത്യൻ അവതാരകയായ റിധിമ

2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ

2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ

2025 ൽ നിങ്ങൾ എത്ര രൂപയാണ് ചെലവാക്കിയത്? ബെംഗളൂരുവിലെ ദമ്പതികൾ കഴിഞ്ഞ വർഷം പൊട്ടിച്ചത് 47 ലക്ഷം രൂപയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വി

ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

വമ്പൻ‌ മാറ്റത്തിനൊരുങ്ങി പുത്തൻ ലുക്കിൽ എത്താൻ ടാറ്റയുടെ മൈക്രോ എസ്‌യുവി പഞ്ച്. ജനുവരി 13 വാഹനം അവതരിപ്പിക്കാനിരിക്കെ ടീസർ പുറത്