ഒരുമയുടെ പൂക്കളം തീർത്ത ബതാം ഓണം

ഒരുമയുടെ പൂക്കളം തീർത്ത ബതാം ഓണം
1-A

ഓണത്തിന്റെ പാട്ടൊലികൾ അലിഞ്ഞു തീരുമ്പോഴും മങ്ങാത്ത ഓണസ്മരണകൾക്ക് പൂ പ്പുടവ ചാർത്തിയാണ് പ്രവാസികൾ ഓണമാഘോഷിക്കുക ....ഇൻഡോനേഷ്യയിലെ ബാതം എന്ന കൊച്ചു ദ്വീപിൽ മുൻ വര്ഷങ്ങളിലേക്കാൾ മോടിയോടെ ഒരു പ്രവാസി ഓണം കൂടി സസന്തോഷം ആഘോഷിക്കപ്പെട്ടു . രണ്ടു മാസം മുന്നേ തുടങ്ങിയ ആഘോഷ മത്സര ഇനങ്ങളിൽ ആയിരുന്നു തുടക്കം .അതിന്റെ കൊട്ടിക്കലാശം പോലെ സെപ്റ്റംബർ 24  നു ബതാം സെന്ററിലെ  ഗ്രഹ  പെന ഹാളിൽ ആഘോഷത്തിന്റെ പ്രധാന ദിനം കൊണ്ടാടിയപ്പോൾ അത് എല്ലാവരും ആവേശത്തിന്റെയും, ഓണ ഓർമ്മകളുടെയും തിരക്കുള്ള ദിനമാക്കി മാറ്റി .

പത്തു വർഷം പിന്നിടുന്ന ബാതം മലയാളി ക്ലബ് നേതൃത്വം നൽകി നടത്തിയ ഓണാഘോഷത്തിൽ കല, കായിക ,സാഹിത്യ ,  ഇനങ്ങളിൽ ആയി അൻപതിൽ ഏറെ മത്സര ഇനങ്ങൾ സംഘടിപ്പിച്ചിരുന്നു .

വിവിധ പ്രായ പരിധികളിൽ , കുട്ടികളിലും മുതിർന്നവരിലും വിവിധ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങൾ ജൂലൈ മാസങ്ങളിൽ ആരംഭിച്ചിരുന്നു .

ക്രിക്കറ്റ്, ഫുട്ബോൾ , ബാസ്കറ്റ് ബോൾ , ബാറ്റ് മിന്റൺ ,വോളിബാൾ , അത്ലറ്റിക്സ് , കാരംസ് ,ചെസ്സ് , ,മാരത്തോൺ തുടെങ്ങി കായിക മത്സരങ്ങളുടെ നീണ്ട നിര തന്നെ ഒരുക്കിയിരുന്നു.

കുട്ടികളുടെ  ചിത്ര രചന , പെയിന്റിംഗ് , കഥ , കവിത രചന , മുതിർന്നവരുടെ സാഹിത്യ മത്സരങ്ങൾ തുടങ്ങിയവ ഓണദിവസിന് മുന്നേ പൂർത്തിയാക്കിയിരുന്നു .മത്സരങ്ങളുടെ വിപുലമായ സമ്മാനവിതരണം അടുത്ത ബി എം സി  സംഗമത്തിൽ നടത്തും .

നൂറോളം കുടുംബങ്ങളിൽ ആയി മുന്നോറോളം മലയാളികൾ ആണ് ബാതം ഐലൻഡിൽ ഉള്ളത് . ഷിപ്പിംഗ് ഓയിൽ ആൻഡ് ഗ്യാസ് ,ടൂളിങ് , ഐ ടി ,ബിസിനസ് മേഖലകളിൽ ജോലി നോക്കുന്നവർ കേരളത്തിന്റ എല്ലാ ജില്ലകളിൽ നിന്നും ഉണ്ട് . സിംഗപ്പൂരിന് ഏറ്റവും അടുത്തു കിടക്കുന്ന ബാതം നേരിട്ടോ അല്ലാത്തതോ ആയ ഒരു കയറ്റുമതി ഇറക്കുമതി നികുതികൾ ബാധകം അല്ലാത്ത ഫ്രീ ട്രേഡ് സോൺ ഇടമാണ് .അത് കൊണ്ട് തന്നെ ഇവിടം ബിസിനസ്  ഹബ് കൂടിയാണ് ...കൂടാതെ മലേഷ്യ , സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ പ്രധാന ടൂറിസ്റ് ഇടവും .

മലയാളികൾ ഉൾപ്പെടെ ആയിരത്തോളം ഇന്ത്യൻ വംശജർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അവരുടെ ആഘോഷങ്ങളിൽ ഏറ്റവും കൊണ്ടാടപ്പെടുന്ന ഒന്നാണ് ബാതം ഓണം .

സെപ്തംബര് 24 നു രാവിലെ കേരളത്തനിമ നിറച്ച അലങ്കാരങ്ങളിൽ ഒരുങ്ങിയ വേദിയിൽ  ആഘോഷ കമ്മിറ്റി കോർ മെംബേർസ് തിരി കൊളുത്തി ഓണാഘോഷങ്ങൾക്ക്  തുടക്കം കുറിച്ചു.

തുടർന്ന് പ്രസിഡണ്ട് നിതിൻ ബാലൻ  , വൈസ് പ്രസിഡണ്ട് തേസി കിനാശ്ശേരി  എന്നിവർ ചേർന്ന്  ഓണസന്ദേശം നൽകി .

ചെണ്ടമേളം , പുലികളി , തിരുവാതിര , താലപ്പൊലി , കർനാട്ടിക്ക് , സിനിമാറ്റിക്ക്  ഡാൻസ് തുടെങ്ങി നാൽപ്പതിൽ പരം  ഇനങ്ങൾ വേദിയിൽ അരങ്ങേറി

ഐഷി രാംദാസ്, ദേവദത്ത് ,ഗായത്രി നവീൻ ,നിഹ റഫീഖ്  എന്നിവർ സോളോ ഡാൻസ് അവതരിപ്പിച്ചു , ഹാബേൽ ലിയോ ജേക്കബ്,അഥീന സാറ ബേസിൽ , അനിൽ സി മേനോൻ , ബിയൻസ ബിജുരാജ് , സന ബുജൈർ , സുശീൽ കുമാർ ,രാജേഷ് കുമാർ പി വി , അനൂപ് രാധാകൃഷ്‌ണൻ ,സുഭാഷ് ചന്ദ്രൻ ,എസ്ഥേർ ജൈലീഷ് ,നയീം , ജലീഷ് ജോയ് ,ലേഖ മോഹൻ ,സിറാജുദീൻ ,സിജോ , മഹേഷ് എന്നിവർ സോളോ സോങ് വേദിയിൽ സംപുഷ്ടമാക്കി .

ലിറ്റിൽ സ്റ്റാർസ് , ഗ്ലോയിങ് സ്റ്റാർസ് , പിങ്ക് പേൾസ് , റസ്റ്റിക് രിതെംസ്‌ , ബീറ്റ്‌സ് ക്രൂ , ബേസ്ഡ് ഫ്രണ്ട്‌സ് ഫോർ എവർ , സ്റ്റേജ് ഹാക്കർസ്, കൽക്കണ്ടം ഗ്രൂപ്പ് , രാവീജ് ആൻഡ് ഗ്രൂപ്പ് , ക്ളിജോ പ്ലിഞ്ഞോ ലേഡീസ് ഗ്രൂപ്പ് , പ്രതീഷ് ഗ്രൂപ്പ്, തുടങ്ങി ഗ്രൂപ്പ് ഡാൻസർസ് അരങ്ങു തകർത്ത നിരവധി പ്രകടനങ്ങൾ ഓണം ദിനത്തെ അക്ഷരാർദ്ധത്തിൽ ഇളക്കി മറിച്ചു.

ആവണി , എസ്റ്റർ ,ലാവണ്യ , ഹൃദ്യ , റിഫ ,ഐഷി എന്നിവരുടെ പെയർ ഡാൻസ് ഈണമിഴികൾക്കു ഇമ്പമായി

കുട്ടികളുടെയും മുതിർന്നവരുടെയും ഓണം ഗ്രൂപ്പ് സോങ് സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലും ശിക്ഷണത്തിലും ഈ വർഷവും ഇമ്പവും ഈണവും നിറഞ്ഞ അനുഭവം ആയി

പതിവുകൾ തെറ്റിച്ചു ഇത്തവണ അരങ്ങേറിയ കുട്ടികളുടെ ഫാഷൻ ഷോ ബാതം ഓണത്തിനു വേറിട്ട കാഴ്ചാനുഭവമായി. നിറച്ചാർത്തിൽ കോർത്ത കേരള വസ്ത്രങ്ങൾ ഉൾപ്പെടെ ധരിച്ചു  വേദിയിൽ ചിത്രശലഭ ചേലോടെ കുട്ടികൾ  റാംപ് വാക്ക് നടത്തി

റയ്ഹാൻ ,.ജെസ്വിൻ ജൈലിഷ്  എസ്തേർ ജൈലിഷ് , അലൻ ജോർജ്ജ് ,ദേവദത്ത് ,റയ്ഹാൻ  ആദിത്യ, എന്നിവർ  വാദ്യ ഉപകരണ സംഗീതത്തിൽ കേൾവിമധുരം തീർത്തു .

ഒരുക്കങ്ങൾ പൂർത്തിയാക്കാൻ നിരവധി സബ് കമ്മറ്റികൾ രൂപികരിച്ചു , സ്പോർട്സ് , ഫുഡ് , ഇവെന്റ്സ് ,കിഡ്സ് , ഔട്ഡോർ , സ്റ്റേജ് , ഡെക്കറേഷൻ , കോഓർഡിനേഷൻ തുടെങ്ങിയവ നിധിൻ ബാലൻ നേതൃത്വം വഹിച്ച അംഗങ്ങൾ പൂർണമായി ഏകോപിപ്പിച്ചു പരിപാടി സംപൂർണ്ണ വിജയമാക്കി .

വിഭവങ്ങളുടെ സമ്പന്നത നിറച്ച സദ്യ , ഇത്തവണയും നാട്ടിൽ നിന്ന് ശ്രീധർ   ചേട്ടന്റെ നേതൃത്വത്തിൽ  വന്ന പാചകക്കാർ ആണ് തയ്യാറാക്കിയത് .

ബാതം നിന്ന് പോയ എല്ലാ കുടുംബങ്ങളുടെയും ഓണം ആശംസകൾ ഉൾപ്പെടുത്തിയ ആദ്യ ഓണവിളബരം ഏറെ ശ്രദ്ധ നേടി ..

നിധിൻ ബാലൻ പ്രസിഡന്റ് , തേസി കിനാശ്ശേരി വൈസ്  പ്രസിഡന്റ്, ഷെക്കി  സെക്രട്ടറി , ജെറ്റിഷ് ജോയ്  ജോയിന്റ് സെക്രട്ടറി, പ്രബിൻ , രാജേഷ് ,മിഥുൻ  ട്രെഷറർ ടീം  ആണ് ഹൈ ഡെസ്ക് ടീം ആയി പ്രവർത്തിച്ചത്

ബതാമിലെ നിരവധി വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പരിപാടിയുടെ വിജയത്തിനായി കൈകോർത്തു .. വിനോദ് , അജിത്ത് രയരോത് ,അനൂപ് രാധാകൃഷ്‌ണൻ , സുഭാഷാ ചന്ദ്രൻ , അരുൺ തോമസ് ,ബോബൻ സുകുമാരൻ ,കൃഷ്ണകുമാർ പറമ്പിൽ , റഫീഖ്  മഹാരാജ , അൻവർ  മഹാരാജ , സിയാദ് കെലോത് , അനിൽ മേനോൻ , സിജോ , ഉല്ലാസ് ,സിബിൻ പുലിൻഹോളി  , അൻവിൻ , ഓസ്റ്റിൻ , രാജീവ്  തുടെങ്ങി ബാതമിലെ മുതിർന്ന മലയാളികൾ പരിപാടികൾക്ക്  പൂർണ്ണ  പിന്തുണ നൽകി

ബോബൻ  സുധാകരൻ അവതാരകൻ ആയി തിളങ്ങിയ പരിപാടിയിൽ  ജോയിന്റ് സെക്രട്ടറി ഷെക്കി - ജിലേഷ് എന്നിവർ നന്ദി പറഞ്ഞു .

നിറവാർന്ന ഒരോണ സമ്മാനമായി , നാട്  വിട്ടു വളരുന്ന പുതു തലമുറക്ക് നൽകാൻ കഴിയുന്ന മധുരമുള്ള ഓർമയാണ് ഓരോ പ്രാവാസി  ഓണവും ....ഓണനാളിൽ കസവു സാരിയുടുത്ത്‌ മുല്ലപ്പൂയ ചൂടി സ്റ്റേജിൽ കളിക്കേണ്ട ചുവടുകൾ മാത്രം ഓർത്ത് പോകുന്ന അമ്മമാരുടെ കൂടെ പട്ടു പാവാടയും , കുഞ്ഞു മുണ്ടും ഉടുത്തു പോകുന്ന  ബാല്യകാലം നഷ്ടമാകാൻ ഇടയാക്കാതെ ഓരോ പ്രവാസിയും ഓണം കൂടുന്നു ......സ്വന്തക്കാരെയും, വീടും , മാതാപിതാക്കളെയും പിരിഞ്ഞു നിൽക്കുമ്പോഴും,  കൂട്ടുകാർ തന്നെ പൂക്കളപ്പൂക്കൾ ആകുന്ന പ്രവാസി ഓണങ്ങൾ ഒരിക്കലൂം നിലക്കാതെ  പോകട്ടെ ....

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ