അനയുടെ സ്വപ്നരാജ്യം ഫിയയുടെയും

ബ്രിട്ടന്‍ നിറയെ അനയും ഫിയയും ഇപ്പോള്‍ തരംഗമാണ്. സ്വര്‍ഗ്ഗരാജ്യം തിരിച്ചു പിടിക്കാന്‍ പാട്ടിന്‍റെ വഴിയെ ഇറങ്ങിയ ഇവരെ ടി വി പ്രേക്ഷകര്‍ മാത്രം അല്ല ഒരു രാജ്യം തന്നെ ഹൃദയത്തില്‍ ചേര്‍ത്തു വയ്ക്കുന്നു. എല്ലാ റിയാലിറ്റി ഷോയിലെയും പോലെ വെറും മത്സരാര്‍ത്ഥികളല്ല ഇവര്‍. നാല്പത്തി മൂന്നു വയസുകാരി അമ്മയും പതി

ബ്രിട്ടന്‍ നിറയെ അനയും ഫിയയും ഇപ്പോള്‍ തരംഗമാണ്. സ്വര്‍ഗ്ഗരാജ്യം തിരിച്ചു പിടിക്കാന്‍ പാട്ടിന്‍റെ വഴിയെ ഇറങ്ങിയ ഇവരെ ടി വി പ്രേക്ഷകര്‍ മാത്രം  അല്ല ഒരു രാജ്യം തന്നെ ഹൃദയത്തില്‍ ചേര്‍ത്തു വയ്ക്കുന്നു. എല്ലാ റിയാലിറ്റി ഷോയിലെയും പോലെ വെറും മത്സരാര്‍ത്ഥികളല്ല ഇവര്‍. നാല്പത്തി മൂന്നു വയസുകാരി അമ്മയും പതിനെട്ടുകാരി മകളും

 ഒന്നിച്ചു പാടി നൂറു കണക്കിന് കേള്‍വിക്കാരെയും കോടിക്കണക്കിനു ടിവി പ്രേക്ഷകരെയുമാണ് ഇവര്‍ കണ്ണീര്‍ അണിയിച്ചത്. ജീവിതത്തിലെ കഠിനമായ യാഥാര്‍ത്യങ്ങളെ ചിരിയോടെ പാടി ജയിക്കാന്‍ ഇറങ്ങിയ ഇവരുടെ വേദന നിറഞ്ഞ വാക്കുകളും കണ്ണീര്‍ നിറഞ്ഞ പാട്ടും പാട്ടിലെ വേര്‍പാടും വിരഹവും വേദനയും പ്രാര്‍ഥനയും നിറഞ്ഞ വരികളും ആരവത്തോടെയാണ്  ബ്രിട്ടന്‍ ജനത ഏറ്റുവാങ്ങിയത്.

 ദുര്‍ഘടമായ ജീവിതാവസ്ഥ മൂലം കുഞ്ഞുങ്ങള്‍ക്ക് ഒപ്പം ഭര്‍ത്താവിനെ വിട്ടു, വീട് വിട്ട് ഇറങ്ങേണ്ടി വന്നിട്ടും നല്ല ഭാവി സ്വപ്നം കണ്ടു പാട്ടിന്‍ വഴിയില്‍ ഒരു ശ്രമം നടത്താനഉള്ള ശ്രമമായി ആണ് ബ്രിട്ടന്‍ ഗോട്ട് ടാലെന്റ്റ്‌ എന്ന ജനപ്രിയ റിയാലിറ്റി ഷോയില്‍ ഓഡിഷന്‍ വേദിയില്‍ ഇരുവരും എത്തിയതും പാട്ടുപാടി യോഗ്യത നേടിയതും .

 പാശ്ചാത്യ ജീവിത ശൈലിയുടെ നേര്‍ പകര്‍പ്പായ തകരുന്ന കുടുംബ ബന്ധങ്ങളുടെ വേദനയായി ആനിയും ഫിയയും പാടിയ വേദി. നൂറു കണക്കിന് പേര്‍ നിറഞ്ഞ വേദി എഴുനേറ്റ് നിന്ന് ഹര്‍ഷാരവത്തോടെ അവരെ അനുമോദിച്ചു. തകരുന്ന മനസ്സോടെ ജീവിതം തിരികെ പിടിക്കുന്ന അമ്മയും മകളും വേദിയില്‍ കെട്ടിപിടിച്ചു പൊട്ടികരഞ്ഞപ്പോള്‍ പാട്ടിലെ വേദന വേദിയില്‍ പെയ്തിറങ്ങി. എന്ത് വന്നാലും നേരിട്ട് ജീവിതം സന്തോഷപൂര്‍വ്വമാക്കാന്‍ സ്വന്തം മനസ്സിന്‍റെ ശക്തി മതി എന്നാണ് ഇവര്‍ ലോകത്തിനു കാട്ടിക്കൊടുത്തത്. അതിനാല്‍ തന്നെ ആണ് ഈ അമ്മയും മോളും ലോകവാര്‍ത്തകളില്‍ ഇടം പിടിച്ചതും.

 കുടുംബ സുഹൃത്തുക്കള്‍ ആണ് ഇരുവരെയും ഇതിനു പ്രോത്സാഹിപ്പിച്ചത്. വേദികള്‍ പിന്നിട്ട് രാജ്ഞിക്ക് മുന്നില്‍ ഒന്ന് പാടുന്ന സ്വപ്നം പൂവണിയും എന്ന മോഹത്തിലാണ് ഇവര്‍.

 ബി ജി ടി എന്ന ബ്രിട്ടന്‍സ് ഗോട്ട് ടാലെന്റ്റ്‌ എന്ന ഷോ ജൂണ്‍ 2007  ല്‍ തുടെങ്ങി പല സീസണ്‍ പിന്നിട്ട റീയാലിറ്റി ഷോ ആണ്. സൈമണ്‍ കോവേല്‍, പിയേര്‍സ് മോര്‍ഗന്‍ അലെഷ ദിക്സണ്‍, ഡേവിഡ്‌ വില്യംസ് തുടെങ്ങി നിരവധി പ്രശസ്തര്‍ വിധികര്‍ത്താക്കളായി വരുന്നു.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്