40 വർഷങ്ങൾക്കുശേഷം'അങ്ങാടി' വീണ്ടും പ്രേക്ഷകരിലേക്ക്; ട്രെയിലർ

Share

മലയാള സിനിമയുടെ അനശ്വര നടൻ ജയനെ നായകനാക്കി 1980ൽ ഐവി ശശി ഒരുക്കിയ 'അങ്ങാടി' എന്ന ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക്. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ നവംബർ 16 മുതൽ ചിത്രം പ്രേക്ഷകർക്ക് മുമ്പിലെത്തും. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലറും എസ് ക്യൂബ് ഫിലിംസ് പുറത്തുവിട്ടു.

"അങ്ങാടി. കാലത്തിന്റെ കരങ്ങൾക്ക് മങ്ങലേല്പിക്കാൻ കഴിയാത്ത ദൃശ്യ കലാവിസ്മയം. നാലു പതിറ്റാണ്ടുകൾക്കു മുമ്പ് കാലയവനികക്കുള്ളിൽ മറഞ്ഞ 'ജയൻ' എന്ന "മലയാള സിനിമയിലെ അനശ്വരനായ സൂപ്പർസ്റ്റാറിനെ അനുസ്മരിക്കുന്നു … മലയാള സിനിമയുടെ ക്ലാസിക് ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ അങ്ങാടിയുടെ ട്രെയിലർ പുറത്തിറക്കിയത് ഞങ്ങൾക്ക് ഒരു ബഹുമതിയാണ്. ഇതിഹാസത്തിന്റെ അനുസ്മരണ ദിനമായ നവംബർ 16ന് എസ് ക്യൂബ് യൂട്യൂബ് ചാനലിൽ ചിത്രം പ്രദർശിപ്പിക്കും", എന്ന് എസ് ക്യൂബ് ഫിലിംസ് പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ടി ദാമോദരൻ തിരക്കഥയെഴുതിയ അങ്ങാടിയിൽ സീമയും സുകുമാരനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പിവി ​ഗം​ഗാധരനായിരുന്നു ചിത്രം നിർമിച്ചത്. ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീതം നിർവഹിച്ചത്. കൽപക ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി