ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മാനസികപീഡനത്തെ തുടര്‍ന്ന് പെരിയാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ആന്‍ലിയയെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തി ചിലരുടെ മനസക്ഷിയില്ലാത്ത പ്രവര്‍ത്തി. പല മുഖ്യധാരാമാധ്യമങ്ങളുടെയും ഫേസ്ബുക്ക് പേജിലാണ് ആന്‍ലിയയ്ക്ക് നേരെ വ്യക്തിഹത്യ.
വാര്‍ത്താ മാധ്യമങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച വാർത്തകൾക്കു താഴെയാണ് മോശം കമന്റുകളുമായി ആളുകൾ സജീവമായിരിക്കുന്നത്. ഇതേ പ്രൊഫൈലുകൾ ആൻലിയയുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്ന മിക്കയിടത്തും സജീവമാണെന്നതും ശ്രദ്ധേയമാണ്.
ബെംഗളൂരുവിൽ നഴ്സായി ജോലി നോക്കിയിരുന്ന ആൻലിയയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലാണ് പലരുടെയും നടപടികള്‍. ‘ആരുടെ കയ്യിലാണ് തെറ്റെന്ന് പറയാന്‍ പറ്റില്ല. അവന്‍ തന്നെയാണ് കൊലയാളി എന്നു വിചാരിക്കരുത്. കേസു വന്നാല്‍ കീഴടങ്ങിയേ പറ്റു. പിന്നെ നഴ്‌സ് അല്ലേ, സുന്ദരിയും അതും ബാഗ്ലൂരില്‍ എക്‌സ്ട്രാ മാരിട്ടല്‍ അഫയര്‍ കാണും. അല്ലെങ്കില്‍ എക്‌സ് ബോയി ഫ്രണ്ടായി പഞ്ചാര വര്‍ത്താനം ഉണ്ടാകും. അതു കണ്ടു പിടിച്ചപ്പോള്‍ അടിയായി. പിടിയായി. അവസാനം ഇങ്ങനെ’ -ടോം ജോർജ് എന്നയാളുടെ കമന്റാണിത്. ഇതുപോലെ അനേകം കമന്റുകള്‍ ആണ് ആന്‍ലിയയുമായി ബന്ധപെട്ട വാര്‍ത്തകളില്‍ വരുന്നത്. ഇത് മനപൂര്‍വ്വം ആരോ ചെയ്യുന്ന പ്രവര്‍ത്തിയാണോ എന്ന് വരെ സംശയമുണ്ട്. ഓഗസ്റ്റ് 28 ന് ആൻലിയയുടെ മൃതദേഹം പെരിയാറിൽ കണ്ടെത്തിയത്.