ആകാശ വിസ്മയം കണ്ട് കേരളം; വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ പ്രപഞ്ച അത്ഭുതം വീക്ഷിച്ച് മലയാളികള്‍

ആകാശ  വിസ്മയം കണ്ട്  കേരളം; വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ പ്രപഞ്ച അത്ഭുതം വീക്ഷിച്ച് മലയാളികള്‍
image

കോഴിക്കോട്:  പൂര്‍ണ വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ പ്രപഞ്ച അത്ഭുതം വീക്ഷിച്ച് മലയാളികള്‍. നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായത്. കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി ദൃശ്യമായത്. 9.26 മുതല്‍ 9.30 വരെ നീണ്ടുനിന്ന വലയ സൂര്യഗ്രഗണ സമയത്ത് സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു. രാവിലെ 8.06 മുതൽ 11.15 വരെ ഗ്രഹണം നീളും.

രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം  ഒന്‍പതരയോടെ പാരമ്യത്തിലെത്തും. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ശ്രീലങ്ക, മലേഷ്യ, ഇന്തോനീഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഗ്രഹണപാത കടന്നുപോകുന്നത്. ഇന്ത്യയില്‍ തെക്കന്‍ കര്‍ണാടകയിലും മധ്യ തമിഴ്നാട്ടിലും വലയ സൂര്യഗ്രഹണം കാണാനാകും.

കേരളത്തില്‍  കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയഗ്രഹണം പൂര്‍ണതയോടെ കാണാം. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും പൂര്‍ണമായ കാഴ്ച കിട്ടും. മറ്റുജില്ലകളില്‍ ഗ്രഹണസമയത്ത് സൂര്യന്‍ ചെറിയ ചന്ദ്രക്കലപോലെയാകും. സംസ്ഥാനത്തെല്ലായിടത്തും സൂര്യന്റെ 87–93 ശതമാനം വരെ മറയും.

നഗ്നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ സോളാര്‍ ഫില്‍റ്ററുകള്‍ മുഖേനെയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകള്‍ മുഖേനെയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകള്‍ മുഖേനെയുമാണ് ആളുകള്‍ ഗ്രഹണം വീക്ഷിച്ചത്.

ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗമികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യഗ്രഹണത്തെ പൂര്‍ണസൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വലയസൂര്യഗ്രഹണം, സങ്കരസൂര്യഗ്രഹണം എന്നിങ്ങനെ പലതായി തിരിക്കാം.

ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രന്റെ  കോണീയ വ്യാസം സൂര്യന്റേതിനേക്കാള്‍ ചെറുതാണെങ്കില്‍ ഗ്രഹണസമയത്ത്  സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു  വലയംപോലെ ചന്ദ്രനുചുറ്റും കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളെയാണ് വലയ സൂര്യഗ്രഹണം എന്നു വിളിക്കുന്നത്.

Read more

കാനഡ പ്രധാനമന്ത്രി മാർച്ചിൽ ഇന്ത്യയിലെത്തും; യുറേനിയം വിതരണം ഉൾപ്പെടെയുള്ള കരാറുകൾക്ക് സാധ്യത

കാനഡ പ്രധാനമന്ത്രി മാർച്ചിൽ ഇന്ത്യയിലെത്തും; യുറേനിയം വിതരണം ഉൾപ്പെടെയുള്ള കരാറുകൾക്ക് സാധ്യത

ന്യൂഡൽഹി: കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേഷ് പട്നായിക് ആണ് ഇതുസംബന്

അപകീർത്തി കേസ്; മേധാ പട്കറെ കുറ്റവിമുക്തയാക്കി

അപകീർത്തി കേസ്; മേധാ പട്കറെ കുറ്റവിമുക്തയാക്കി

ന‍്യൂഡൽഹി: ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന ഫയൽ ചെയ്ത മാനനഷ്ട കേസിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കറെ കുറ്റവിമുക്തയാക്കി. ഡൽഹി സാകേത് കോടതി

റിപ്പബ്ലിക് ദിനം ആഘോഷിച്ച് റോമിലെ ഇന്ത്യന്‍ എംബസ്സി; ശ്രദ്ധ നേടി സ്ട്രിങ്‌സ് റോമാ മ്യൂസിക് ബാന്‍ഡിന്റെ പ്രത്യേക പരിപാടി

റിപ്പബ്ലിക് ദിനം ആഘോഷിച്ച് റോമിലെ ഇന്ത്യന്‍ എംബസ്സി; ശ്രദ്ധ നേടി സ്ട്രിങ്‌സ് റോമാ മ്യൂസിക് ബാന്‍ഡിന്റെ പ്രത്യേക പരിപാടി

എഴുപത്തിയേഴാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റോമിലെ ഇന്ത്യന്‍ എംബസി വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഇന്ത്യയുടെ ജനാധിപത്

കൊല്ലം–തേനി ദേശീയപാത പൂർത്തിയാക്കാൻ നാഷണൽ ഹൈവേ അഥോറിറ്റി

കൊല്ലം–തേനി ദേശീയപാത പൂർത്തിയാക്കാൻ നാഷണൽ ഹൈവേ അഥോറിറ്റി

ദശകങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം–തേനി ദേശീയപാത (NH 183) വികസനം പുതിയ ഘട്ടത്തിലേക്ക്. കേരളത്തിലൂടെ കടന്നുപോകുന്ന