തണുത്തുറഞ്ഞ മഞ്ഞുമലകള്‍ മാത്രമുള്ള അന്റാര്‍ട്ടിക്കയില്‍ ആകെയുള്ളത് ഒരേയൊരു ഹോട്ടല്‍

0

അന്റാര്‍ട്ടിക്ക എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഓര്‍മ്മവരിക തണുത്തുറഞ്ഞ മഞ്ഞുമലകളും, നോക്കെത്താദൂരത്തോളം മഞ്ഞുതരികള്‍ മാത്രം കാണാന്‍ കഴിയുന്ന ഒരിടം. പേരിനൊരു മനുഷ്യനെ കാണാന്‍ കഴിയുന്നത്‌ മുന്‍ജന്മസുകൃതം പോലെയാണ്. ആകെയുള്ളത് ഹിമകരടികളും, പെന്‍ഗ്വിനുകളും മാത്രം. പിന്നെ ഗവേഷണത്തിനു  വേണ്ടി അവിടെ എത്തുന്ന ശാസ്ത്രജരും ചില സാഹസികസഞ്ചാരികളും മാത്രം.

എന്നാല്‍ ഇവിടുത്തെ വിസ്മയങ്ങള്‍ കാണാനും അറിയാനും എത്തുന്നവര്‍ക്ക് വേണ്ടി അന്റാര്‍ട്ടിക്കയില്‍ ഒരു ഹോട്ടലുണ്ട്. ഇവിടുത്തെ ആകെയുള്ള ഹോട്ടലും ഇതുതന്നെ. അന്റാര്‍ട്ടിക്കയിലെ ക്വീന്‍ മൗഡ് ലാന്‍ഡിലെ ഷ്രിമെചര്‍ ഓസിസിലാണ് ഈ ക്യാമ്പ് ഹോട്ടല്‍. സ്ഥാപകനായ പാട്രിക് വുഡ്‌ഹെഡിനൊപ്പം ഒരു സംഘം ഹോട്ടല്‍ പ്രവര്‍ത്തിപ്പിക്കുന്നു. 

എന്തായാലും അന്റാര്‍ട്ടികയിലെ ഏക ആഢംബര ഹോട്ടല്‍ വാടകയുടെ കാര്യത്തിലും ഒട്ടും മോശമല്ല. 8 ദിവസത്തേക്ക് 70,000 ഡോളറാണ് മുറി വാടക. 6 ഇഗ്ലൂ ആകൃതിയിലുള്ള മുറികളാണ് ഇവിടെയുള്ളത്. പുറത്തെ അതി കഠിനമായ കാലാവസ്ഥ അകത്തറിയ്ക്കാതിരിക്കാനുള്ള സജ്ജീകരണങ്ങള്‍. രുചികരമായ ഭക്ഷണവും വിക്ടോറിയന്‍ സ്‌റ്റൈലില്‍ അലങ്കരിച്ച ടേബിളുകളും ഇവിടെയുണ്ട്.