അനു തിരക്കിലാണ്‌

അനു തിരക്കിലാണ്‌
anuemm

ആക്ഷൻ ഹീറോ ബിജുവിൽ ജെറി അമൽദേവ് സംഗീതം നൽകിയ 'പൂക്കൾ... പനിനീർ പൂക്കൾ' എന്ന ഗാനം കേൾക്കുമ്പോൾ മനസ്സിൽ  തെളിഞ്ഞു വരുന്ന ഒരു മുഖം അനു ഇമാനുവലിന്റെതാണെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. കാരണം അഭിനയ സാധ്യതകളൊന്നും ഇല്ലാതിരുന്നിട്ടും സ്‌ക്രീൻ പ്രസൻസ് കൊണ്ട് ജനശ്രദ്ധ നേടി അനു. അങ്ങനെ പേരിനൊരു നായികയായ ആദ്യ ചിത്രം. ഈ ചിത്രം ഇറങ്ങുന്നതിനു മുമ്പും ശേഷവും ദുൽഖർ സൽമാന്റെ രണ്ട് ചിത്രങ്ങളിലേക്ക് അനുവിന്റെ പേര് പറഞ്ഞു കേട്ടെങ്കിലും ഒഴിവാക്കപ്പെട്ട കഥ പാട്ടായപ്പോഴാണ് അനു മല്ലുവുഡിന്റെ പടിയിറങ്ങി ടോളിവുഡിലേക്ക് പറന്നു കയറിയത്. 2016-ൽ തന്നെ അവിടെ അരങ്ങേറ്റം. പ്രതീക്ഷ അസ്ഥാനത്തായില്ല. ടോളിവുഡിലും കോളിവുഡിലുമായി അഞ്ച് ചിത്രങ്ങളിലേക്കാണ് അനു കരാറായിരിക്കുന്നത്. ഇതിൽ കോളിവുഡിൽ വിക്രം നായകനായി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനക്ഷത്രം, വിശാൽ നായകനായി മിഷ്‌കിൻ സംവിധാനം ചെയ്യുന്ന തുപ്പറിവാളൻ എന്നിവയും പെടുന്നു. സൂപ്പർ താര മക്കൾ ചെയ്യുന്നതു പോലെ സ്വന്തമായി ഒരു സിനിമ നിർമ്മിച്ച് അതിൽ നായികയായി അഭിനയിച്ച് പേരെടുക്കാനുള്ള 'പിൻബലം' അനുവിനും ഉണ്ട്. കാരണം സിനിമാ നിർമ്മാതാവു കൂടിയാണ് ബിസിനസുകാരനായ അനുവിന്റെ അച്ഛൻ തങ്കച്ചൻ ഇമാനുവൽ. അനു ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം അങ്ങ് അമേരിക്കയിലാണെങ്കിലും സിനിമാ മോഹം ഇങ്ങ് കേരളക്കരയിലായിരുന്നു. അങ്ങനെയാണ് സ്വന്തം അച്ഛൻ നിർമ്മിച്ച് സത്യൻ അന്തിക്കാട് സംവിധാനവും ജയറാം നായകനുമായ സ്വപ്ന സഞ്ചാരിയിൽ ബാലതാരമായി എത്തുന്നത്. വീണ്ടും പഠനാർത്ഥം അമേരിക്കയിലേക്ക് മടങ്ങിയ അനു 2016-ലാണ് ആക്ഷൻ ഹീറോ ബിജുവിലൂടെ നായിക ആകുന്നത്. ടോളിവുഡിലും കോളിവുഡിലും ഈ വർഷം അനുവിന്റേതായിരിക്കും എന്ന് സിനിമക്കാർ രഹസ്യം പറയുന്നുണ്ട്. കാത്തിരുന്നു കാണാം!

Read more

ശബരിമലയിൽ SIT പരിശോധന പൂർത്തിയായി; ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം സംഘം മടങ്ങും

ശബരിമലയിൽ SIT പരിശോധന പൂർത്തിയായി; ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം സംഘം മടങ്ങും

ശബരിമലയിൽ SIT പരിശോധന പൂർത്തിയായി. ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം SIT സംഘം മടങ്ങും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മലയിറങ്ങി. പ്രഭാ

‘സൗജന്യ യാത്രയ്ക്കും ടിക്കറ്റ് നിർബന്ധം’; പ്രിയദർശിനി സൗജന്യ യാത്രയ്‌ക്കൊരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

‘സൗജന്യ യാത്രയ്ക്കും ടിക്കറ്റ് നിർബന്ധം’; പ്രിയദർശിനി സൗജന്യ യാത്രയ്‌ക്കൊരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രാവര്‍ത്തികമായിരിക്കുകയാണ്. മുഖ്യമന്ത്രി വി ഡി സതീശന്‍ പദ്

ഗതാഗതമേഖലയിൽ പുതുചരിത്രം; കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല, അഭിമാനമാണെന്ന് മുഖ്യമന്ത്രി

ഗതാഗതമേഖലയിൽ പുതുചരിത്രം; കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല, അഭിമാനമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ലെന്നും അഭിമാനമാണെന്നും മുഖ്യമന്ത്രി വിഡി സതീശന്‍. ഇത് കെഎസ്ആര്‍ടിയിസിയെ പ്രതിസന്ധി