‘ലോകകപ്പിലെ ആറാം ഗോളുമായി മെസി’; അർജന്റീനയ്ക്ക് ജയം, ജോർദാനെ 3-1 ന് തോൽപ്പിച്ചു

Share
‘ലോകകപ്പിലെ ആറാം ഗോളുമായി മെസി’; അർജന്റീനയ്ക്ക് ജയം, ജോർദാനെ 3-1 ന് തോൽപ്പിച്ചു

ലോകകപ്പിലെ ആറാം ഗോളുമായി മെസി, അർജന്റീനയ്ക്ക് ജയം. ജോർദാനെ 3-1 ന് തോൽപ്പിച്ചു. ഫിഫ ലോകകപ്പില്‍ ജെ ഗ്രൂപ്പിലെ അവസാന മത്സരത്തിലാണ് ജോര്‍ദാനെ അര്‍ജന്റീന തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം.19-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ജിയോവാനി ലോസെല്‍സോയും 31-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ മാര്‍ട്ടിനെസും 80-ാം മിനിറ്റില്‍ മെസിയുമാണ് അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തത്.

ലോകകപ്പിലെ ആറാം ഗോളാണ് മെസി നേടിയത്. ഫ്രീ കിക്കിലൂടെയാണ് മെസി ഗോള്‍ വല ചലിപ്പിച്ചത്. ജോര്‍ദാന് വേ്ണ്ടി 55-ാം മിനിറ്റില്‍ മുസാ അല്‍ തമരിയാണ് ആശ്വാസ ഗോള്‍ നേടിയത്. 60-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസിന് പകരക്കാരനായാണ് മെസി കളിക്കളത്തില്‍ ഇറങ്ങിയത്. മൂന്നാം ഗോൾ നേടിയത് ലിയോണൽ മെസ്സി.

മെസ്സിയുടെ ഈ ലോകകപ്പിലെ ആറാം ഗോളായിരുന്നു ഇത്. ആകെ നേടിയത് പത്തൊമ്പതാം ഗോൾ. ലോകകപ്പിൽ തുടർച്ചയായ ഏഴ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമായി ലിയോണൽ മെസ്സി. പിന്നിലാക്കിയത് ഫ്രാൻസിന്റെ ജസ്റ്റ് ഫോണ്ടൈൻ, ബ്രസീലിന്റെ ജയ്ർസീഞ്ഞോ എന്നിവരെയാണ്.

ജോർദാന്റെ ബോക്സിനകത്ത് അർജന്റീന നിരന്തരം സമ്മർദം ചെലുത്തിയെങ്കിലും പ്രതിരോധം മറികടക്കാനായില്ല. ആറാം മിനിറ്റിൽ അർജന്റീനയുടെ ജിയോവാനി ലോ സെൽകോ ജോർദാന്റെ ഗോൾ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തുകയായിരുന്നു.

ജോർദാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ മാറ്റങ്ങളോടെയാണ് അർജന്റീന ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യ ഇലവണിൽ മെസ്സി ഇല്ല. അർജന്റീന ടീം അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയതിനാലാണ് ഗോൾ കീപ്പർ എമിലിയാനോമാർട്ടിനെസിനും ലൗട്ടാരോ മാർട്ടിനെസ്സും ഒഴികെയുള്ളവർക്ക് വിശ്രമം നൽകിയിരിക്കുന്നത്. ജോർദാൻ മത്സരത്തിൽ നിന്ന് മുൻപേ പുറത്തായതാണ്.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്