ലോകകപ്പ് യോഗ്യത നേടി അര്‍ജന്റീന

ലോകകപ്പ് യോഗ്യത നേടി അര്‍ജന്റീന

ബ്യൂണസ് ഐറിസ : ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് യോഗ്യത നേടി അര്‍ജന്റീന. യുറുഗ്വായ്- ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന 2026 ലോകകപ്പിലേക്ക് യോഗ്യത നേടിയത്.

13 കളികളില്‍ നിന്നായി അര്‍ജന്റീനയ്ക്ക് 28 പോയിന്റാണുള്ളത്. ലാറ്റിനമേരിക്കയില്‍ നിന്നും ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമാണ് അര്‍ജന്റീന. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായിട്ടാണ് അടുത്ത വര്‍ഷം ലോകകപ്പ് നടക്കുക.

2022ല്‍ ഖത്വറില്‍ നടന്ന ലോകകപ്പിലാണ് അര്‍ജന്റീന മൂന്നാം ലോകകിരീടം സ്വന്തമാക്കിയത്. ബ്രസീലുമായിട്ടുള്ള മത്സരത്തിന് മുമ്പാണ് അര്‍ജന്റീന ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്.

ലാറ്റിനമേരിക്കയില്‍ നിന്നും ആറു ടീമുകളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. ഏഴാമതെത്തുന്ന ടീം യോഗ്യതയ്ക്കായി പ്ലേ ഓഫ് കളിക്കേണ്ടി വരും.

Read more

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു

പാകിസ്താനിലേക്ക് തുടർച്ചയായി പറന്ന് തുർക്കിയുടെ സൈനിക വിമാനങ്ങൾ; രഹസ്യ ആയുധ കൈമാറ്റമെന്ന് സൂചന

പാകിസ്താനിലേക്ക് തുടർച്ചയായി പറന്ന് തുർക്കിയുടെ സൈനിക വിമാനങ്ങൾ; രഹസ്യ ആയുധ കൈമാറ്റമെന്ന് സൂചന

ഇസ്ലാമാബാദ്: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തുർക്കിയുടെ സൈനിക വിമാനങ്ങൾ പാകിസ്താനിലേക്ക് തുടർച്ചയായി അസാധാരണ സർവീസുകൾ നടത്തിയതായി