ചെക്ക് കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേലിന് അറസ്റ്റ് വാറണ്ട്

ചെക്ക് കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേലിന് അറസ്റ്റ് വാറണ്ട്
Ameesha-Patel-wiki-Bio-Age-Figure-size-Height-HD-Images-Wallpapers-Download

ചെക്ക് തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേലിനെതിരേ അറസ്റ്റ് വാറണ്ട്. അജയ് കുമാര്‍ സിങ് എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അമീഷ പട്ടേലും ബിസിനസ് പങ്കാളിയായ കുനാലും സിനിമ നിര്‍മ്മിക്കുന്നതിനായി 2.50 കോടി രൂപ വായ്പ എടുത്തിരുന്നു. 2018 ല്‍ ചിത്രം റിലീസ് ചെയ്ത ശേഷം പണം തിരികെ നല്‍കാമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പറഞ്ഞ വര്‍ഷം ചിത്രം റിലീസ് ചെയ്തില്ല. പിന്നീട് ഇവരെ സമീപിച്ചപ്പോള്‍ മൂന്ന് കോടി രൂപയുടെ ചെക്ക് നല്‍കി. എന്നാല്‍ ഈ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മടങ്ങി എന്നും അജയ് കുമാര്‍ ആരോപിക്കുന്നു.

പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള തന്‍റെ കോളുകള്‍ അമീഷയും കുനാലും അവഗണിച്ചുവെന്നും താനയച്ച വക്കീല്‍ നോട്ടീസിനോട് ഇരുവരും പ്രതികരിച്ചില്ലെന്നും അജയ് പറയുന്നു. തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം താരത്തിനെതിരേ അജയ് റാഞ്ചി കോടതിയെ സമീപിച്ചത്. ഇതിലാണ് ഇപ്പോള്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു