നേരം ഇരുട്ടി വെളുത്തപ്പോള്‍ ഈ ഗ്രാമത്തിലെ എല്ലാവര്‍ക്കും കിട്ടിയത് 1കോടി 10 ലക്ഷം രൂപ

ഒന്ന് നേരം ഇരുട്ടി വെളുത്തപ്പോള്‍ ഈ ഗ്രാമത്തിലെ എല്ലാ ജനങ്ങള്‍ക്കും കിട്ടിയത്  1കോടി 10 ലക്ഷം രൂപ. അരുണാചലിലെ ബോംജ ഗ്രാമവാസികള്‍ക്കാണ് ഈ ലോട്ടറി അടിച്ചത്.  ഈ ഗ്രാമത്തിലെ 31 വീടുകളിലായി 259 പേരാണ് ഉള്ളത്. ഓരോരുത്തര്‍ക്കും കിട്ടിയതു കുറഞ്ഞത് ഒരു കോടി പത്തു ലക്ഷം രൂപ. 6.73 കോടി രൂപ വരെ കിട്ടിയ കുടുംബവു

നേരം ഇരുട്ടി വെളുത്തപ്പോള്‍ ഈ ഗ്രാമത്തിലെ എല്ലാവര്‍ക്കും കിട്ടിയത്  1കോടി 10 ലക്ഷം രൂപ
arunacha_552x368

ഒന്ന് നേരം ഇരുട്ടി വെളുത്തപ്പോള്‍ ഈ ഗ്രാമത്തിലെ എല്ലാ ജനങ്ങള്‍ക്കും കിട്ടിയത്  1കോടി 10 ലക്ഷം രൂപ. അരുണാചലിലെ ബോംജ ഗ്രാമവാസികള്‍ക്കാണ് ഈ ലോട്ടറി അടിച്ചത്.  ഈ ഗ്രാമത്തിലെ 31 വീടുകളിലായി 259 പേരാണ് ഉള്ളത്. ഓരോരുത്തര്‍ക്കും കിട്ടിയതു കുറഞ്ഞത് ഒരു കോടി പത്തു ലക്ഷം രൂപ. 6.73 കോടി രൂപ വരെ കിട്ടിയ കുടുംബവും ഇതിലുണ്ട്.

ഇനി സംഭവം എന്താണെന്ന് പറയാം. ഈ ഗ്രാമത്തിലെ 200.056 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിന്റെ പ്രതിഫലമായാണ് പ്രതിരോധമന്ത്രാലയം ഓരോ കുടുംബത്തിനും ഈ തുക നല്‍കിയത്. തവാങ്ങ് ഗാരിസോണിന്റെ യൂണിറ്റ് സ്ഥാപിക്കുന്നതിനാണു പ്രതിരോധമന്ത്രാലയം സ്ഥലം ഏറ്റെടുത്തത്. ഇതോടെ ഏഷ്യയിലെ ഏറ്റവും സമ്പന്നരായ ഗ്രാമമായി മാറി ഇന്നു ബോംജ. ഇതിനു മുമ്പ് ഗുജറാത്ത് കച്ചിലെ മഥാപൂരായായിരുന്നു ഇന്ത്യയിലെ അതിസമ്പന്ന ഗ്രാമം. ഇതോടെ ഏറ്റവും അടുത്ത പട്ടണത്തില്‍ എത്താന്‍ പോലും 25 കി ലോമീറ്റര്‍ കാല്‍നടയായോ സൈനിക വാഹനങ്ങളിലോ യാത്ര ചെയ്തിരുന്ന ഗ്രാമവാസികള്‍ ഇപ്പോള്‍ ഏതു വാഹനം വാങ്ങണമെന്ന് ആലോചിക്കുകയാണ്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു