അരുന്ധതി റോയിയുടെ ‘ ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ്‌ ഹാപിനസ്’ ബുക്കര്‍പ്രൈസിനായുള്ള പട്ടികയില്‍ ഇടംനേടി

അരുന്ധതി റോയിയുടെ രണ്ടാമത്തെ പുസ്തകവും  ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസിനായി പുറത്തുവിട്ട പട്ടികയില്‍. 150ഓളം പുസ്തകങ്ങളില്‍ നിന്നും ചുരുക്കിയ പതിമൂന്നു നോവലുകളുടെ പട്ടിക പുറത്തുവിട്ടപ്പോഴാണ് ഇന്ത്യക്കാരിയായ എഴുത്തുകാരിയുടെ ‘ ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ്‌ ഹാപിനസ്’ ഇടംപിടിച്ചിരിക്കുന്നത്.

അരുന്ധതി റോയിയുടെ ‘ ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ്‌ ഹാപിനസ്’ ബുക്കര്‍പ്രൈസിനായുള്ള പട്ടികയില്‍ ഇടംനേടി
Arundhati Roy

അരുന്ധതി റോയിയുടെ രണ്ടാമത്തെ പുസ്തകവും  ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസിനായി പുറത്തുവിട്ട പട്ടികയില്‍. 150ഓളം പുസ്തകങ്ങളില്‍ നിന്നും ചുരുക്കിയ പതിമൂന്നു നോവലുകളുടെ പട്ടിക പുറത്തുവിട്ടപ്പോഴാണ് ഇന്ത്യക്കാരിയായ എഴുത്തുകാരിയുടെ ‘ ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ്‌ ഹാപിനസ്’ ഇടംപിടിച്ചിരിക്കുന്നത്. ഈ വര്‍ഷം ജൂണിലാണ് ‘ ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ്‌ ഹാപിനസ്’ പുറത്തിറങ്ങിയത്.

ഇരുപതുവര്‍ഷം മുമ്പ് പുറത്തിറക്കിയ ആദ്യനോവലായ ‘ദി ഗോഡ് ഓഫ് സ്മാള്‍ തിങ്സി’നു അരുന്ധതി റോയിക്ക് ബുക്കര്‍ സമ്മാനം ലഭിച്ചിരുന്നു. അരുന്ധതി റോയി മാത്രമാണ് ഈ വര്‍ഷത്തെ പട്ടികയില്‍ ബുക്കര്‍ ജേതാവായ ഒരേയൊരാള്‍. 49 വര്‍ഷം തികയുന്ന മാന്‍ ബുക്കര്‍ സമ്മാനം 50,000യൂറോയാണ് (41ലക്ഷം).

മൊഹ്സിന്‍ ഹമീദിന്‍റെ ‘എക്സിറ്റ് വെസ്റ്റ്‌’, പൗള്‍ ഔസ്റ്ററിന്റെ ‘4321’, സെബാസ്റ്റ്യന്‍ ബാരിയുടെ ‘ഡേയ്സ് വിത്തൗട്ട് ഏന്‍ഡ്’, എമിലി ഫ്രിഡ്ലുണ്ടിന്റെ ‘ഹിസ്റ്ററി ഓഫ് വൂള്‍വ്സ്’, മൈക്ക് മകോര്‍മാകിന്‍റെ ‘സോളാര്‍ ബോണ്‍സ്’, ഹോന്‍ മഗ്രെഗോറിന്‍റെ ‘റിസര്‍വോയര്‍ 13’, ഫയോന മോസ്ലേയുടെ ‘എല്‍മെറ്റ്’, ജോര്‍ജ് സൗണ്ടര്‍സിന്‍റെ ‘ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ, കാമില ഷംസിയുടെ ‘ഹോം ഫയര്‍’, അലി സ്മിത്തിന്‍റെ ‘ഔട്ടം’, സാഡി സ്മിത്തിന്‍റെ ‘സ്വിങ് ടൈം’, കോള്‍സന്‍ വൈറ്റ്ഫീല്‍ഡിന്‍റെ ‘ദി അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡ്‌’ എന്നിവയാണ് പട്ടികയിലുള്ള മറ്റു നോവലുകള്‍.

Read more

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീ

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കു

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി ശ്രീദേവിയുടെ ഭർത്താവ്