ഇന്ത്യയുടെ പേര് മാറ്റാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോ?; വെല്ലുവിളിച്ച്

ഇന്ത്യയുടെ പേര് മാറ്റാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോ?; വെല്ലുവിളിച്ച്
vrs1ccjo_arvind-kejriwal-ndtv_625x300_20_May_23

റായ്പുർ: ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ബി.ജെ.പിക്കെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യത്തിന്റെ പേര് മാറ്റാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്ന് കെജ്‌രിവാള്‍ വെല്ലുവിളിച്ചു. ഛത്തീസ്ഗഢിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി സർക്കാർ കഴിഞ്ഞ വർഷം വരെ ഇന്ത്യ എന്ന പേരിൽ നിരവധി പദ്ധതികളുമായി മുന്നോട്ട് വന്നു. എന്നാൽ പ്രതിപക്ഷം ഇന്ത്യ എന്ന പേരില്‍ സഖ്യം രൂപീകരിച്ചതോടെ അവർ രാജ്യത്തിന്റെ പേര് മാറ്റാൻ ആവശ്യപ്പെടുകയാണെന്നും കെജ്‌രിവാള്‍ വിമര്‍ശിച്ചു.

'ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ?. രാജ്യം 140 കോടി ജനങ്ങളുടേതാണ്. ഇന്ത്യയും ഭാരതവും ഹിന്ദുസ്ഥാനും ജീവിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്. രാജ്യത്തിന്റെ പേര് മാറ്റാൻ ആവശ്യപ്പെടുകയാണെന്നും കെജ്‌രിവാള്‍ വിമര്‍ശിച്ചു.

'ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ?. രാജ്യം 140 കോടിജനങ്ങളുടേതാണ്. ഇന്ത്യയും ഭാരതവും ഹിന്ദുസ്ഥാനും ജീവിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്. രാജ്യത്തിന്റെ പേരുമാറ്റാനുള്ള ധെെര്യം ബി.ജെ.പിക്കുണ്ടോ എന്ന് വെല്ലുവിളിക്കുന്നു'- കെജ്‌രിവാള്‍ പറഞ്ഞു.

വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയെ ഭാരത് എന്ന് പുനർനാമകരണം ചെയ്യാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നേക്കുമെന്ന രീതിയിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് കെജ്‌രിവാളിന്റെ പരാമർശം. രാജ്യത്തിന്റെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും രം​ഗത്തെത്തിയിരുന്നു.

Read more

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ

ഡല്‍ഹി ഹോസ്റ്റല്‍ അപകടം: മരണം മൂന്നായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡല്‍ഹി ഹോസ്റ്റല്‍ അപകടം: മരണം മൂന്നായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡല്‍ഹി സത്യനികേതനില്‍ അഞ്ചുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വ‍ന്‍ ദുരന്തം. മൂന്ന് മരണം. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് എട്ട് പേരെയായിരു