ഇത് ആര്യ പ്രമാന . വയസ്സ്-10, തൂക്കം-192 കിലോഗ്രാം!!

ഇത് പത്തുവയസ്സുകാരൻ ആര്യ പ്രമാന. രൂപം കണ്ട് ഞെട്ടണ്ട. ഇത് സത്യമാണ് ആര്യയ്ക്ക് തൂക്കം 192 കിലോഗ്രാമാണ്. കൂട്ടുകാരോടൊപ്പം കളിച്ചുനടക്കേണ്ട ഈ പ്രായത്തിൽ അൽപ ദൂരം നടക്കാൻപോലുമാകുന്നില്ല ആര്യന്. സത്യംപറഞ്ഞാല്‍ കളിക്കാനൊട്ടു താത്പര്യവുമില്ല ആര്യന്.

ഇത് പത്തുവയസ്സുകാരന്‍ ആര്യ പ്രമാന. രൂപം കണ്ട് ഞെട്ടണ്ട. ഇത് സത്യമാണ് ആര്യയ്ക്ക് തൂക്കം 192 കിലോഗ്രാമാണ്. കൂട്ടുകാരോടൊപ്പം കളിച്ചുനടക്കേണ്ട ഈ പ്രായത്തില്‍ അല്‍പ ദൂരം നടക്കാന്‍ പോലുമാകുന്നില്ല ആര്യന്. സത്യംപറഞ്ഞാല്‍ കളിക്കാനൊട്ടു താത്പര്യവുമില്ല ആര്യന്. സദാ സമയവും മൊബൈലില്‍ കളിയാണ്. നടക്കാന്‍ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഇപ്പോള്‍ സക്കൂളിലും പോകുന്നില്ല. വസ്ത്രങ്ങള്‍ പാകമല്ലാത്തതിനാല്‍ സദാ സമയവും മുണ്ട് ഉടുത്താണ് ഇപ്പോള്‍ ആര്യന്‍റെ നടപ്പ്.

രണ്ട് പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണമാണ് ഒറ്റ നേരം കൊണ്ട് ആര്യന്‍ കഴിച്ചുതീര്‍ക്കുന്നത്. അഞ്ച് നേരവും ചോറുവേണം ഒപ്പം ബീഫും. കാര്യമായ അസുഖങ്ങളൊന്നും ഇല്ലെങ്കിലും ആര്യന് ഇപ്പോള്‍ ശ്വാസംമുട്ട് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭാരം കുറയ്ക്കാന്‍ ആഹാര നിയന്ത്രണത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഡോക്ടര്‍. ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ സ്വദേശികളാണ് ആര്യന്‍റെ കുടുംബം.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും