ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹം; മുൻഭാര്യയുടെ പോസ്റ്റുകൾ വൈറൽ

ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹം; മുൻഭാര്യയുടെ പോസ്റ്റുകൾ വൈറൽ
befunky-collage--69-_890x500xt

കഴിഞ്ഞ ദിവസമാണ് നടൻ ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹ വാർത്തകൾ പുറത്തുവന്നത്. അറുപതാം വയസില്‍ ആയിരുന്നു നടന്റെ രണ്ടാം വിവാഹം. അസം സ്വദേശിയും ഫാഷൻ ഡിസൈനറുമായ രുപാലി ബറുവയാണ് വധു. ഈ അവസരത്തിൽ ആശിഷിന്റെ മുൻ ഭാ​ര്യ രജോഷി ബറുവയുടെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്.

‘‘ജീവിതത്തിലെ ശരിയായ ആൾ, അവർക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തിൽ നിങ്ങളെ അവര്‍ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അറിയാവുന്ന കാര്യങ്ങൾ ചെയ്യില്ല. അത് ഓർക്കുക’’, എന്നാണ് ഒരു സ്റ്റോറിയിൽ രജോഷി കുറിച്ചത്.

‘‘അമിതചിന്തയും സംശയവും മനസ്സിൽ നിന്ന് പുറത്തുപോകട്ടെ. ആശയക്കുഴപ്പങ്ങൾക്ക് പകരം വ്യക്തത വരണം. സമാധാനവും ശാന്തതയും ജീവിതങ്ങളിൽ നിറയട്ടെ. നിങ്ങൾ ശക്തനാണ്, നിങ്ങളുടെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ തുടങ്ങേണ്ട സമയമായി. നിങ്ങൾ അത് അർഹിക്കുന്നു’’, എന്നാണ് രണ്ടാമത്തെ പോസ്റ്റ്. ആശിഷിന്റെ രണ്ടാം വിവാഹത്തിൽ രജോഷിക്ക് താല്പര്യമില്ലെന്നാണ് പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നത്. എന്തായാലും ആശിഷിന്റെ വിവാഹത്തോടൊപ്പം തന്നെ രജോഷിയുടെ പോസ്റ്റും ചർച്ചാ വിഷയം ആയി കഴിഞ്ഞു.

Read more

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ വ്യാപാരബന്ധം തകർന്നതിന്‍റെ പേരിൽ ഇന്ത്യയെ ലക്ഷ്യം വെയ്ക്കരുതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അതിർത്

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

തിരുവനന്തപുരം: പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്