അസം പോലീസിലെ വിവാദ സബ് ഇന്‍സ്‌പെക്ടര്‍ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

അസം പോലീസിലെ വിവാദ സബ് ഇന്‍സ്‌പെക്ടര്‍ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
New-Project-2022-06-05T105854.105

ഗുവഹാത്തി: 'ലേഡി സിങ്കം' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അസം പോലീസ് ഉദ്യോഗസ്ഥ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു ട്രക്കില്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് സംഭവം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രാഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ വാഹനത്തിലിടിച്ച ട്രക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാല്‍ അപകടസമയത്ത് വാഹനമോടിച്ചിരുന്ന ട്രക്ക് ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. അപകടസമയത്ത് യൂണിഫോമിലല്ലായിരുന്നു അവർ. തന്റെ സ്വകാര്യ വാഹനത്തില്‍ അപ്പര്‍ അസമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാതെ രാഭാ ഈ പ്രദേശത്തേക്ക് പോയതെന്തിനാണെന്നതിൽ പോലീസിനും വ്യക്തതയില്ല.

മൊറിക്കോലോങ് പോലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതലയിലുള്ള രാഭ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിലൂടെയാണ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. എന്നാല്‍, സാമ്പത്തിക വിഷയങ്ങള്‍ ഉള്‍പ്പടെ നിരവധി ആരോപണങ്ങളും ഇവര്‍ക്കെതിരെ നിലവിലുണ്ടായിരുന്നു. രാഭയെ അടുത്തിടെ അഴിമതിക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read more

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ വ്യാപാരബന്ധം തകർന്നതിന്‍റെ പേരിൽ ഇന്ത്യയെ ലക്ഷ്യം വെയ്ക്കരുതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അതിർത്

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

തിരുവനന്തപുരം: പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്