സഹസംവിധായകൻ കരുൺ മനോഹർ വാഹനാപകടത്തിൽ മരിച്ചു

0

സഹസംവിധായകൻ കരുൺ മനോഹർ (27) വാഹനാപകടത്തിൽ മരിച്ചു. കോട്ടയം പാലായ്ക്ക് അടുത്തു വെച്ച് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. കോട്ടയം പ്ലാശനാൽ സ്വദേശിയാണ് കരുൺ. സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും. കോസ്റ്റ്യം ഡിസൈനർ അരുൺ മനോഹറിന്‍റെ സഹോദരനാണ്. ‌കരുണിന്‍റെ നിര്യാണത്തിൽ ഫെഫ്ക അനുശോചനം രേഖപ്പെടുത്തി.

സഹസംവിധായകൻ എന്നതിലുപരി അഭിനേതാവും കൂടിയാണ് കരുൺ. സിനിമയിൽ സഹായി ആയി പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. ഗിന്നസ് പക്രു നിർമിച്ച ഫാൻസി ഡ്രസ്, പിഷാരടി ചിത്രായ ഗാനഗന്ധർവനിലുമാണ് കരുൺ അഭിനയിച്ചത്. രമേഷ് പിഷാരടിയുടെ പഞ്ചവർണതത്ത, നിത്യഹരിതനായകൻ എന്നീ ചിത്രങ്ങളിലും കരുൺ പ്രവർത്തിച്ചിട്ടുണ്ട്.