തമിഴ്‌സിനിമയില്‍ തുടക്കം കുറിക്കാന്‍ അശ്വിനും ,മുരളി വിജയും

0

സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങി  ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ആര്‍ അശ്വിനും മുരളി വിജയും.  തമിഴ് സിനിമയായ ചെന്നൈ 600028 11ലാണ് ഇരുവരും അഭിനയിക്കുന്നത്.  ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചെന്നൈ 600028 എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം . സംവിധായകന്‍ വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയുന്നത് . ഇന്ത്യന്‍ പ്രമീയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ കളിക്കിടയിലെ ഇടവേളയിലാകും അഭിനയത്തില്‍ മാറ്റുരയ്ക്കുക. തെരുവ് ക്രിക്കറ്റ്‌ പ്രമേയമായി ഒരുക്കുന്ന ചിത്രം ബ്ലാക്ക് ടിക്കറ്റ്‌സിന്റെ ബാനറിലാണ് നിര്‍മ്മാണം.