റോഡില്‍ നോട്ട് മഴ; വാരിയെടുത്ത് യാത്രക്കാർ...!

റോഡില്‍ നോട്ട് മഴ; വാരിയെടുത്ത് യാത്രക്കാർ...!
image (2)

അറ്റ്ലാന്‍റ: കറൻസി നോട്ടുമായി പോയ ട്രക്കിന്‍റെ സൈഡിലെ വാതിൽ അപ്രതീക്ഷിതമായി തുറന്നതോടെ അറ്റ്ലാന്‍റയിലെ ഹൈവേയിൽ നോട്ട് മഴയായി. ഇതോടെ വഴിയരികില്‍ വാഹനങ്ങള്‍ നിര്‍ത്തി നോട്ട് പെറുക്കുകയും ഇതിന്റെ വീഡിയോ എടുക്കുകയും ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു  ചൊവ്വാഴ്ച അറ്റ്‌ലാന്റയിലെ ആളുകൾ.

അറ്റ്ലാന്‍റയിലെ ഇന്‍റർസ്റ്റേറ്റ് ഹൈവേ 285 ൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഏകദേശം 1 ലക്ഷം ഡോളറാണ് (68,35,000) രൂപയാണ് റോഡിൽ നഷ്ടമായതെന്നാണ് നിഗമനം. എന്നാൽ സംഭവമറിഞ്ഞ് ഉടനെ തന്നെ പൊലീസെത്തുകയും ആളുകളിൽ നിന്ന് പണം തിരികെ വാങ്ങുകയും ചെയ്തു.എന്നാൽ റോഡിൽ നഷ്ടമായ പണം എടുക്കുന്നത് കുറ്റമാണെന്ന് മനസിലാക്കിയതോടെ ചിലർ പണം തിരികെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു