അറ്റ്‌ലസ് രാമചന്ദ്രന്‍ അടുത്ത ആഴ്ച ജയില്‍ മോചിതനാകും

അറ്റ്‌ലസ് രാമചന്ദ്രന്‍ അടുത്ത ആഴ്ച ജയില്‍ മോചിതനാകുമെന്നു റിപ്പോര്‍ട്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി അദ്ദേഹം ദുബായ് ജയിലില്‍ കഴിയുന്നത്.

അറ്റ്‌ലസ് രാമചന്ദ്രന്‍ അടുത്ത ആഴ്ച ജയില്‍ മോചിതനാകും
atlas

അറ്റ്‌ലസ് രാമചന്ദ്രന്‍ അടുത്ത ആഴ്ച ജയില്‍ മോചിതനാകുമെന്നു റിപ്പോര്‍ട്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി അദ്ദേഹം ദുബായ് ജയിലില്‍ കഴിയുന്നത്. പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ അഡ്വ. സി.കെ. മേനോന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും മറ്റും ശ്രമഫലമായാണ് അദ്ദേഹത്തിന്റെ  മോചനത്തിന് വഴിയൊരുങ്ങുന്നത് എന്നാണു വിവരം. അദ്ദേഹത്തിന്റെ മകള്‍ ഡോ. മഞ്ജുവും മരുമകനും ദുബൈയില്‍ ജയിലിലാണ്. മകന്‍ ശ്രീകാന്ത് അറസ്റ്റ് ഭയന്നു ദുബൈയില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലും.

കുറച്ചു നാളുകളായി അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര രാമചന്ദ്രനെ പുറത്തിറക്കാന്‍ ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. എങ്കിലും അതൊന്നും ഫലം കാണാത്ത അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് അഡ്വ. സി.കെ. മേനോന്റെ നേതൃത്വത്തില്‍  നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടത്. അറ്റ്‌ലസ് രാമചന്ദ്രനെതിരെ കേസ് നല്‍കിയിരുന്ന ബാങ്കുകള്‍ ഒത്തുതീര്‍പ്പിനു തയാറാകുമെന്നാണ് കരുതപ്പെടുന്നത്. സിനിമാ നിര്‍മാതാവ്, നടന്‍, സംവിധായകന്‍ എന്നതിനൊപ്പം ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി അമ്പതോളം ജൂവലറി ഷോറൂമുകളുടെ ഉടമ എന്നീ നിലകളില്‍ പ്രശസ്തന്‍ ആയിരുന്നു അദ്ദേഹം. എന്നാല്‍ പെട്ടന്നുണ്ടായ ചില സാമ്പത്തിക പ്രശ്നങ്ങള്‍ ആണ് അദ്ദേഹത്തെ കുടുക്കിയത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം