ശബരിമല ദർശനത്തിനായി തൃപ്‌തി ദേശായിയും സംഘവും കേരളത്തിൽ; ബിന്ദു അമ്മിണിയുടെ മുഖത്ത് മുളക് മുളക് സ്പ്രേ ചെയ്തു

ശബരിമല ദർശനത്തിനായി തൃപ്‌തി ദേശായിയും സംഘവും കേരളത്തിൽ; ബിന്ദു അമ്മിണിയുടെ മുഖത്ത് മുളക് മുളക് സ്പ്രേ ചെയ്തു

കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. പുലർച്ചെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഇവർ ശബരിമലയിലേക്ക്‌ പോവുന്നതിന് മുന്നോടിയായി കൊച്ചി സിറ്റിപൊലീസ് കമ്മീഷണർ ഓഫീസിലെത്തി. കഴിഞ്ഞ മണ്ഡലകാലത്ത് ദർശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്‌തി ദേശായിയുടെ സംഘത്തിലുണ്ട്.

ശബരിമല ദര്‍ശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്തി ദേശായിയും സംഘവും കമ്മീഷണര്‍ ഓഫീസിലെത്തിയത്. ഇതിനിടെ വിവരമറിഞ്ഞ് ബിജെപി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തില്‍ ഒരുസംഘവും കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തി. ഇവരും ബിന്ദു അമ്മിണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ബിന്ദുവിന് നേരേ മുളകു സ്‌പ്രേ ആക്രമണവുമുണ്ടായി.

കാറിൽ നിന്നു ഫയൽ എടുക്കാൻ കമ്മിഷണർ ഓഫീസിൽ നിന്നു പുറത്തിറങ്ങിയ ബിന്ദു അമ്മിണിക്കു നേരെ അവിടെയുണ്ടായിരുന്നവരിൽ ഒരാൾ മുളകുപൊടി സ്പ്രേ ചെയ്യുകയായിരുന്നു. ചെയ്ത ആളെ പൊലീസ് അറസ്റ്റു ചെയ്തു. ബി​ന്ദു​വി​നെ ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ശബരിമല ദർശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക്‌ പോവാനാകില്ല എന്ന് സംസ്ഥാന സർക്കാർ എഴുതി നൽകിയാൽ മടങ്ങാമെന്നുമാണ് തൃപ്‌തി ദേശായിയുടെ നിലപാട്. എന്തുകൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കിൽ ശബരിമല ദർശനത്തിന് സൗകര്യമൊരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു