അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവുവേട്ട;പോലീസ് നശിപ്പിച്ചത് 408 മൂപ്പെത്തിയ നീലചടയന്‍ കഞ്ചാവ് ചെടികൾ

അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവുവേട്ട;പോലീസ് നശിപ്പിച്ചത് 408 മൂപ്പെത്തിയ നീലചടയന്‍ കഞ്ചാവ് ചെടികൾ
60171-ganja

അട്ടപ്പാടി: അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവുവേട്ട. അര ഏക്കറിലേറെ വരുന്ന കഞ്ചാവ് തോട്ടം എക്സൈസും വനംവകുപ്പും ചേർന്നുള്ള പരിശോധനയിൽ കണ്ടെത്തി നശിപ്പിച്ചു.മേലെ ഗലസി ഊരിന് എട്ട് കിലോമീറ്റര്‍ അകലെ ഒരു വനത്തിലാണ് പുതിയ കഞ്ചാവ് തോട്ടം. 408 മൂപ്പെത്തിയ ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. രാവിലെ തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. ഒരിടവേളയ്ക്ക് ശേഷം അട്ടപ്പാടിയില്‍ കഞ്ചാവു തോട്ടങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്.നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടങ്ങള്‍ പൊലീസും വനം വകുപ്പും ചേര്‍ന്ന് കണ്ടെത്തി നശിപ്പിച്ചത്. ഇതിലെ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാനായിട്ടില്ല.രാവിലെ തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്.തോട്ടം നടത്തിപ്പുകാരെ കുറിച്ച് കൃത്യമായ സൂചന കിട്ടിയതായി എക്‌സൈസ് സംഘം അറിയിച്ചു. അയല്‍സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാന്‍ പാകമായ നീലചടയന്‍ ഇനത്തില്‍പ്പെട്ട കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ