ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളുടെ പട്ടിക പുറത്ത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ പട്ടികയില്‍ ഒരു ഇന്ത്യന്‍ നഗരത്തിനു പോലും ഇടം നേടാന്‍ കഴിഞ്ഞില്ല . ഇക്കണോമിസ്റ്റ് ഗ്ലോബല്‍ ലൈവബിള്‍ സര്‍വ്വേ 2016 ലാണ് ലോകത്ത് ഏറ്റവും വാസയോഗ്യമായ നഗരങ്ങള്‍ ഏതെന്നു പറയുന്നത് .
പട്ടികയില്‍ ഏറ്റവുമാദ്യം വരുന്ന നഗരം ഏതെന്നു അറിയേണ്ടേ ?ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍.ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്ന പട്ടണമാണ് പട്ടികയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഓവര്‍ ഓള്‍ റേയിറ്റിങില്‍ 0.1 ശതമാനത്തിനെ വ്യത്യസം മാത്രമാണ് ഇരു നഗരങ്ങള്‍ക്കും തമ്മില്‍ ഉള്ളത്.
കാനഡയിലെ വ്യാന്‍കൂവര്‍ നഗരത്തിനാണ് മൂന്നാം സ്ഥനം.കാനഡ നഗരങ്ങള്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും താമസയോഗ്യമായ നഗരങ്ങളില്‍ നാലും അഞ്ചും സ്ഥാനം നേടിയത്. യഥാക്രമം ടൊറന്റോ, ക്യാല്ഗരീ എന്നീ നഗരങ്ങളാണ് അവ. ക്യാല്ഗരീകൊപ്പം ഓസ്‌ട്രേലിയന്‍ നഗരമായ ടാബ്രീസയും അഞ്ചാം സ്ഥനം പങ്കുവെയ്ക്കുന്നുണ്ട്.
30 കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വാസയോഗ്യമായ നഗരങ്ങളെ നിശ്ചയിച്ചത്.സ്ഥിരത, ആരോഗ്യസംരക്ഷണം, സംസ്‌ക്കാരവും പരിസ്ഥിതിയും, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നിങ്ങനെ ആ നിര .നൈജീരിയന്‍ നഗരമായ ലാഗോസ്, ലിബിയന്‍ നഗരം, സിറിയന്‍ നഗരം എന്നിവയാണ് ഏറ്റവും താഴെ സ്ഥാനം നേടിയത് .അഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും പട്ടികയില്‍ ഇടം നേടിയപ്പോള്‍ ഇന്ത്യന്‍ നഗരങ്ങളെ എന്തു കൊണ്ട് പരിഗണിച്ചില്ല എന്നത് വ്യക്തമല്ല .