പ്രശസ്ത ഓസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സ വിടവാങ്ങി

0

വിഖ്യാത ഓസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സ് അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ട്വിറ്ററിലൂടെ ഓസ്‌ട്രേലിയന്‍ ഡയറക്ടേഴ്‌സ് ഗില്‍ഡ് ആണ് കോക്‌സിന്റെ മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.

പോള്‌സ് ഹെന്റിക്കസ് ബെനഡിക്ടസ് പോള്‍സ് എന്നാണ് യഥാര്‍ത്ഥ നാമം.ഓസ്‌ട്രേലിയയിലെ സ്വതന്ത്ര സിനിമയുടെ പിതാവായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മാന്‍ ഓഫ് ഫല്‍വഴ്‌സ്, മൈ ഫസ്റ്റ് വൈഫ്, എ വുമണ്‍സ് ടെയ്ല്‍, ഇന്നസെന്‍സ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ചലച്ചിത്ര രംഗത്ത് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ പോള്‍ കോക്‌സ് തന്റേതുള്‍പ്പെടെയുള്ള ഏഴ് ചിത്രങ്ങളില്‍ അഭിനയിക്കുകയും ഇരുപതോളം ചിത്രങ്ങള്‍ക്ക് തിരക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്. 18 ചലച്ചിത്രങ്ങളും 7 ഡോക്യുമെന്ററികളും പതിനൊന്ന് ഹ്രസ്വചിത്രങ്ങളുമാണ് അദ്ദേഹം സംവിധാനം ചെയ്തത്.1940ല്‍ നെതര്‍ലന്‍ഡിലാണ് ജനിച്ചത്. 1963ല്‍ ഫോട്ടോഗ്രാഫി പഠനത്തിനായി ഓസ്‌ട്രേലിയയില്‍ എത്തിയതോടെയാണ് കോക്‌സിന്റെ സിനിമാജീവിതം ആരംഭിക്കുന്നത് .പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്രോല്‍വസത്തിന്റെ ജൂറി ചെയര്‍മാനായിരുന്നു.