1885ല്‍ തുടങ്ങി 134 വര്‍ഷത്തെ നിയമയുദ്ധങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് അയോധ്യ കേസ് വിധി പ്രഖ്യാപിച്ചത്. രാജ്യം ഏറെ കാത്തിരിക്കുന്ന അയോധ്യ കേസ് വിധി വന്നതോടെ ട്വിറ്ററില്‍ വൈറലായി മാറിയിരിക്കയാണ് അയോദ്ധ്യ. ഹിന്ദുമുസ്ലീം ഭായ് ഭായ് എന്ന ഹാഷ്ടാഗോടുകൂടി ‘നമ്മള്‍ ഒന്ന്’ എന്ന് പറഞ്ഞുകൊണ്ടാണ് ട്വിറ്ററില്‍ മതസൗഹാര്‍ദം നിറയുന്നത്.
ഇരു മതസ്തരും സഹജീവികളാണെന്നും സുഹൃത്തുക്കളാണെന്നും അങ്ങനെ ആവണമെന്നും മനുഷ്യ മനസ്സിനെ ആര്‍ക്കും വിഭജിക്കാനാവില്ല എന്നുമെല്ലാമുള്ള നിരവധി ട്വീറ്റുകള്‍. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധങ്ങളിലൂടെ കടന്നുപോയ കേസ് അതിവൈകാരികമാണെന്ന ബോധ്യമുള്ളതിനാല്‍ തന്നെ രാജ്യ വ്യാപകമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്. സോഷ്യല്‍ മീഡിയാ ഉപയോഗവും ഓണ്‍ലൈന്‍ ഇടപെടലും ശ്രദ്ധിക്കണെമന്ന് ജനങ്ങള്‍ക്ക് കനത്ത നിര്‍ദേശവും നല്‍കിയിരുന്നു.ണ് ട്വീറ്റ് ചെയ്യപ്പെടുന്നത്.