മുംബൈ: സൂററ്റില്‍നിന്നു മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെ നാലു മാസം പ്രായമായ കുഞ്ഞ് മരിച്ചു. മുംബൈയിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ കുഞ്ഞിനു അനക്കമില്ലെന്ന് അമ്മ പ്രീതി ജിൻഡൽ വിമാന ജീവനക്കാരെ അറിയിക്കുകയായിരുന്നു. പ്രീതിയുടെ മാതാപിതാക്കളും വിമാനത്തിൽ ഉണ്ടായിരുന്നു.
പാര്‍ക്കിങ് ബേയിലേക്കു കടക്കുന്നതിനിടയിലാണു വിമാനത്തില്‍ നിന്നും കണ്‍ട്രോള്‍ റൂമിലേക്ക് വൈദ്യസഹായം ആവശ്യപ്പെട്ടത്. വിമാനം ലാൻഡ് ചെയ്തതിനു തൊട്ടുപിന്നാലെ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചിരുന്നു. സ്‌പൈസ് ജെറ്റിന്റെ എസ്ജി 2763 വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്തതിനു പിന്നാലെയാണ് കുഞ്ഞിന് അനക്കമില്ലെന്ന് അമ്മ അറിയിച്ചതെന്നു വക്താവ് മാധ്യമങ്ങളോടു പറഞ്ഞു.
പുലർച്ചെ 5.30ന് കുഞ്ഞിന് ഭക്ഷണം നൽകിയതായും ശേഷം കുഞ്ഞ് ഉറങ്ങിയതായും അമ്മ പറയുന്നു. കുഞ്ഞ് ഉറങ്ങുകയാണെന്നു തെറ്റിദ്ധരിച്ചതാണു കുഞ്ഞിന് അനക്കമില്ലെന്നുള്ളത് ശ്രദ്ധിക്കാൻ വൈകിയത്.അപകടമരണത്തിനു സഹർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷം പ്രതികരിക്കാമെന്നു പൊലീസ് അറിയിച്ചു.