രണ്ടാംനിലയില്‍നിന്ന് പിഞ്ചുകുഞ്ഞ് താഴേക്ക് വീണു; രക്ഷകനായെത്തി ഫ്യൂസി സബാത്

രണ്ടാംനിലയില്‍നിന്ന് പിഞ്ചുകുഞ്ഞ് താഴേക്ക് വീണു; രക്ഷകനായെത്തി ഫ്യൂസി സബാത്
image

ഈസ്താംബൂള്‍:  രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ  പിഞ്ചുകുഞ്ഞിന്‍റെ രക്ഷകനായെത്തി ഫ്യൂസി സബാത് എന്ന ചെറുപ്പക്കാരൻ. റോഡിൽ നിൽക്കുകയായിരുന്ന ഫ്യൂസി സബാത് വെറുതെ മുകളിലേക്ക് നോക്കിയപ്പോഴാണ്  ഞെട്ടിക്കുന്നകാഴ്ച കണ്ടത്. പിഞ്ചുകുഞ്ഞ് രണ്ടാംനിലയുടെ മുകളിൽ നിന്നും താഴേക്ക് വീഴാൻ പോകുന്നു. ഇത് കണ്ടതും ഇടം വലം  നോക്കാതെ സബാത്  ഇരുകൈകളും  നീട്ടി താഴേക്കു പതിക്കുന്ന കുഞ്ഞിനെ കോരിയെടുത്തു.

തുര്‍ക്കി തലസ്ഥാനമായ ഈസ്താംബൂളിലെ ഫത്തീഫ് ജില്ലയില്‍ നടന്ന സംഭവത്തിന്റെ സിസിടിവി വീഡിയോ കണ്ടവരെല്ലാം ആ വീഴ്ചയില്‍ ഞെട്ടുകയും സുരക്ഷിതയായി ആ രക്ഷപെടല്‍സംഭവിച്ചപ്പോള്‍ ആശ്വസിക്കുകയും ചെയ്തു.

ദോഹ മുഹമ്മദ് എന്ന രണ്ടുവയസുകാരിയാണ് ഫ്ലാറ്റിന്റെ രണ്ടാം നിലയുടെ ജനലിലൂടെ അബന്ധത്തിൽ താഴേക്കു വീണത്. ദോഹയുടെ അമ്മ അടുക്കളയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. സബാതിന്റെ കൈയ്യിലേക്കു വീണ ദോഹയ്ക്ക് പോറൽ പോലും പറ്റിയില്ല. സംഭവം കണ്ടുനിന്നവർ ഉടൻ ഓടിക്കൂടി. കുട്ടിയെ രക്ഷിച്ചതിന് സബാതിന് ദോഹയുടെ മാതാപിതാക്കൾ പാരിതോഷികവും നൽകി. ഇതേ തെരുവിലെ വര്‍ക് ഷോപ്പില്‍ ജോലിക്കാരനാണ് അള്‍ജീരിയയില്‍ നിന്ന് കുടിയേറിയ സബാത്ത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു