രൗജമൗലിയ്ക്ക് ബാഹുബലിയുടെ ആദ്യ ഭാഗത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധം

0

രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു.ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രോത്സവമായ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ വെച്ചു ചിത്രത്തിന്റെ വെര്‍ച്വല്‍ റിയാലിറ്റി ടീസറും ഫസ്റ്റ് ലുക്കും പുറത്തിറക്കിയിരുന്നു .ബാഹുബലിയുടെ ഫസ്റ്റ് ലുക്ക് റിലീസിനിടെയാണ് സിനിമയുടെ ആദ്യഭാഗത്ത് സംഭവിച്ച അബദ്ധത്തെക്കുറിച്ച് രാജമൗലി പറഞ്ഞത് .

സിനിമയുടെ പോസ്റ്റര്‍ ലോഞ്ചിനിടെ ചില ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ രാജമൗലിയോട് ചോദിക്കുകയുണ്ടായി. രണ്ടാം ഭാഗത്തില്‍ ഏതെങ്കിലും അതിഥിതാരം ഉണ്ടോ എന്നായിരുന്നു ഇവരുടെ ചോദ്യം. സിനിമയുടെ ആദ്യഭാഗത്തില്‍ രാജമൗലി തന്നെ അതിഥി വേഷത്തില്‍ എത്തിയിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം ഇവര്‍ ചോദിച്ചതും. എന്നാല്‍ ചോദ്യത്തിനുളള രാജമൗലിയുടെ ഉത്തരം എല്ലാവരെയും ഞെട്ടിച്ചു.

എന്നാല്‍ അതിഥിതാരമായി എത്തി എന്നതാണ് ആദ്യ ഭാഗത്തില്‍ താന്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമെന്നാണ് നര്‍മ്മരൂപേണ രാജമൗലി പറഞ്ഞത് .രണ്ടാം ഭാഗത്തില്‍ ഈ അബദ്ധം ആവര്‍ത്തിക്കില്ല എന്നും അദ്ദേഹം പറഞ്ഞു .